തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരും. തീരദേശ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറി...
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരും. തീരദേശ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് കത്തയയ്ക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
മത്സ്യത്തൊഴിലാളികളെയോ ബോട്ടുകളെയോ കണ്ടെത്തിയാന്‍ അറിയിക്കാനുള്ള നിര്‍ദ്ദേശം നല്‍കും. മാത്രമല്ല, ബോട്ടുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനായും തിരച്ചില്‍ നടത്തും.
കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് പ്രകാരം ഇനി 207 മത്സ്യത്തൊഴിലാളികളെയാണ് കണ്ടെത്താനുള്ളത്. ഇതില്‍ 165 പേര് മലയാളികളാണ്. 132 മലയാളികള്‍ ഉള്‍പ്പെടെ കാണാതായ 174 മത്സ്യത്തൊഴിലാളികളുടെ പേരില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് ഇതുവരെ 74 പേര് ദുരന്തത്തില്‍ മരിച്ചു. ഇവയില്‍ 36 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 32 മൃതദേഹങ്ങള്‍ കൂടി ഇനി തിരിച്ചറിയാനുണ്ട്.
എന്നാല്‍, തിരിച്ചെത്താത്തവരെ കുറിച്ച് വ്യത്യസ്തമായ കണക്കാണ് ലത്തീന്‍ കത്തോലിക്ക സഭ പുറത്തുവിട്ടത്. സഭയുടെ കണക്ക് പ്രകാരം 317 തൊഴിലാളികളാണ് തിരിച്ചെത്താനുള്ളത്.
തിരുവനന്തപുരത്തു നിന്ന് ചെറുവള്ളങ്ങളില്‍ പോയ 88 ഉം വലിയ ബോട്ടുകളില്‍ പോയ 44 പേരും തിരിച്ചെത്താനുണ്ട്. കൊച്ചി, തൂത്തൂര്‍ മേഖലയില്‍ നിന്നുഴള്ള 185 പേരാണ് ഇനി തിരിച്ചെട്ടാനുള്ളത്.
Keywords: Ockhi, Cyclone, kerala, fishermen, rescue

COMMENTS