തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി. 92 പേരെ ഇനിയും കണ്ടെത്താനുണ്ട്. ചൊവ്വാഴ്ചയും തിരച്ചില്‍ തുടരും. ...
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി. 92 പേരെ ഇനിയും കണ്ടെത്താനുണ്ട്. ചൊവ്വാഴ്ചയും തിരച്ചില്‍ തുടരും.
ഇതുവരെ 544 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായതിനാല്‍ തിരച്ചില്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളതീരത്തും ലക്ഷദ്വീപിലുമായി തിരിച്ചില്‍ തുടരുന്ന പത്ത് നാവിക കപ്പലുകള്‍ തിങ്കളാഴ്ച മുതല്‍ 200 നോട്ടിക്കല്‍ മൈല്‍ അകലം വരെ തിരിച്ചില്‍ വ്യാപിപ്പിച്ചു.
മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയാണ് ആഴക്കടലില്‍ തിരച്ചില്‍ നടത്തുന്നത്. മൃതദേഹങ്ങള്‍ പലതും അഴുകിയ നിലയിലാകുന്നത് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാകുന്നുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ നിന്നാണ് കൂടുതല്‍ പേരെയും കാണാതായത് എന്നതിനാല്‍ അവിടെ നിന്നുള്ള മത്സ്യത്തൊഴിലാളികളെയാണ് തിരച്ചില്‍ സംഘങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കാണാതായവരുടെയും മറ്റു സംസ്ഥാനങ്ങളിലും ലക്ഷദ്വീപിലും എത്തിയവരുടെയും വ്യക്തമായ കണക്കുകള്‍ ലഭ്യമായിട്ടില്ല.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചൊവ്വാഴ്ച വൈകിട്ടോടെ തമിഴ്നാട്-ആന്ധ്രാ തീരങ്ങള്ക്കിടയിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചുഴലിക്കാറ്റുണ്ടാവാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കുന്നു.
Keywords: Ockhi cyclone, rescue, Kerala, disaster

COMMENTS