കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളെയും ബോട്ടുകളെയും കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് 105 സ്വകാര്യബോട്ടുകള്‍...
കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളെയും ബോട്ടുകളെയും കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് 105 സ്വകാര്യബോട്ടുകള്‍ കടലിലേക്ക്.
എറണാകുളം ജില്ലയില്‍ നിന്ന് 50 ബോട്ടുകളില്‍ 250 മത്സ്യത്തൊഴിലാളികള്‍ തിരച്ചില്‍ നടത്തും. ഒരു ബോട്ടില്‍ 5 പേര് വീതമാണ് തിരച്ചിലിനു പോകുന്നത്.
തിരച്ചിലിനു പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ദിവസം 800 രൂപയും 3000 ലിറ്റര്‍ ഡീസലും നല്‍കും. ഇതിനായി 1.04 കോടിയും സര്‍ക്കാര്‍ അനുവദിച്ചു. എറണാകുളം ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ബോട്ടുകള്‍ തിരച്ചിലിനു പോകുന്നത്.
കൊല്ലം ജില്ലയില്‍ നിന്ന് 25 ബോട്ടുകളാണ് തിരച്ചില്‍ നടത്തുന്നത്. 52,00,000 രൂപയും ഇതിനായി അനുവദിച്ചിട്ടുണ്ട്.
30 ബോട്ടുകളാണ് കോഴിക്കോട് ജില്ലയില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനായി പോകുന്നത്. 62,40,000 രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.
keywords: Ockhi cyclone, Kerala, rescue, fisher men

COMMENTS