കവരത്തി : അതിതീവ്ര ചുഴലിക്കാറ്റുകളുടെ ഗണത്തിലേക്കു മാറിയ ഓഖി ലക്ഷദ്വീപില്‍ കൊടിയ നാശം വിതയ്ക്കുന്നു. 145 കിലോ മീറ്റര്‍ വരെ വേഗത്തില്‍ വ...
കവരത്തി : അതിതീവ്ര ചുഴലിക്കാറ്റുകളുടെ ഗണത്തിലേക്കു മാറിയ ഓഖി ലക്ഷദ്വീപില്‍ കൊടിയ നാശം വിതയ്ക്കുന്നു. 145 കിലോ മീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കുന്ന കാറ്റിനൊപ്പം ശക്തമായ മഴയും തുടരുകയാണ്.
ഇത്രയും വലിയ ദുരന്തത്തെ ലക്ഷദ്വീപ് നേരിടുമ്പോഴും ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് കൊച്ചിയില്‍ നിന്ന് കവരത്തിയിലേക്കു പോകാന്‍ ഇന്നു രാവിലെ വരെയും കേന്ദ്രം അനുമതി നല്‍കിയിട്ടില്ല. കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് സേന് വൈകാതെ പുറപ്പെടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ഓഖി ചുഴലിക്കാറ്റില്‍ ലക്ഷദ്വീപിലുണ്ടായ നാശനഷ്ടം
ദ്വീപിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. മിക്ക ദ്വീപുകളിലും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ഇതോടെ ഇവിടെ നിന്നുള്ള വിവരങ്ങളൊന്നും ലഭ്യമല്ല.
ഓഖി ചുഴലിക്കാറ്റില്‍ ലക്ഷദ്വീപിലുണ്ടായ നാശനഷ്ടം
മിക്ക ദ്വീപുകളിലും ആറു മീറ്റര്‍ വരെ തിര ഉയര്‍ന്നു. തീരത്തെ വീടുകളും മറ്റും പൂര്‍ണമായി തകര്‍ന്നു. ജനങ്ങള്‍ ദ്വീപുകളിലെ സ്കൂളുകളിലും കോളേജുകളിലും അഭയം തേടുകയാണ്.
മിനിക്കോയിലും സ്ഥിതി സമാനമാണ്. അവിടെയും ശക്തമായ കാറ്റു വീശിക്കൊണ്ടിരിക്കുകയാണ്. ലക്ഷദ്വീപിലുള്ളതിന്റെ നാലിലൊന്നു പോലും രക്ഷാസംവിധാനങ്ങള്‍ മിനിക്കോയ് ദ്വീപിലില്ല.
* ചുഴലിക്കാറ്റില്‍ ലക്ഷദ്വീപ് ലൈറ്റ് ഹൗസും മിനിക്കോയ് ലൈറ്റ് ഹൗസും തകര്‍ന്നു.
* കല്‍പ്പേനി ഹെലിപ്പാഡ് വെള്ളത്തില്‍ മുങ്ങി.
* ലക്ഷദ്വീപിലെ തീരങ്ങളില്‍ നങ്കൂരമിട്ടിരുന്ന നിരവധി ബോട്ടുകള്‍ തിരയില്‍ തകര്‍ന്നു.
* ലക്ഷദ്വീപിലേക്ക് കേരളത്തില്‍ നിന്നുള്ള കപ്പല്‍ സര്‍വീസുകള്‍ റദ്ദാക്കി.
Keywords: Ockhi, Cyclone, Lakshadweep, Wind, Kavarathi, Micicoy
COMMENTS