കൊച്ചി : എന്‍.സി.പി - കേരള കോണ്‍ഗ്രസ് (ബി) ലയനത്തെക്കുറിച്ച് ഇന്നത്തെ എന്‍.സി.പി ഭാരവാഹി യോഗത്തില്‍ ചര്‍ച്ചയാകില്ലെന്ന് സംസ്ഥാന അദ്ധ്യക്...
കൊച്ചി : എന്‍.സി.പി - കേരള കോണ്‍ഗ്രസ് (ബി) ലയനത്തെക്കുറിച്ച് ഇന്നത്തെ എന്‍.സി.പി ഭാരവാഹി യോഗത്തില്‍ ചര്‍ച്ചയാകില്ലെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ പീതാംബരന് മാസ്റ്റര്‍ പറഞ്ഞു.
എന്നാല്‍ ഇക്കാര്യം ഇന്നത്തെ യോഗത്തില്‍ പ്രധാന അജണ്ടയായി ഉന്നയിക്കുമെന്ന് മാണി.സി.കാപ്പന് പറഞ്ഞു.
ഒഴിവുള്ള മന്ത്രി സ്ഥാനത്തിനായി മുന്‍ മന്ത്രിമാരായ ശശീന്ദ്രനും തോമസ് ചാണ്ടിയും തമ്മിലുള്ള മത്സരം മുറുകുമ്പോള്‍ പുറത്തു നിന്നു വന്ന ഗണേശിനെ മന്ത്രിയാക്കുന്നതിനെ ഇരുവിഭാഗവും ശക്തമായി എതിര്‍ക്കുന്നു.
ഈ അവസരത്തില്‍ പീതാംബരന് മാസ്റ്റര്‍ യോഗത്തില്‍ എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാകും.
രഹസ്യ നീക്കങ്ങള്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഒറ്റയ്ക്ക് നടത്തി എന്നാണ് തോമസ് ചാണ്ടി പക്ഷം കുറ്റപ്പെടുത്തുന്നത്.
COMMENTS