ബംഗളൂരു : 400 വര്‍ഷത്തിനു ശേഷം മൈസൂര്‍ രാജകുടുംബത്തില്‍ ഒരു ആണ് തരി പിറുന്നു. നാലു നൂറ്റാണ്ടായി തങ്ങളെ പിന്തുടരുന്ന ശാപം അവസാനിച്ചുവെന...
ബംഗളൂരു : 400 വര്‍ഷത്തിനു ശേഷം മൈസൂര്‍ രാജകുടുംബത്തില്‍ ഒരു ആണ് തരി പിറുന്നു. നാലു നൂറ്റാണ്ടായി തങ്ങളെ പിന്തുടരുന്ന ശാപം അവസാനിച്ചുവെന്നാണ് രാജകുടുംബാംഗങ്ങള്‍ പറയുന്നത്.
കുഞ്ഞുമായി ത്രിഷികാ കുമാരി ബംഗളൂരുവിലെ ക് ളൗഡ് നയന്‍ ആശുപത്രിയില്‍. യദുവീര്‍ കൃഷ്ണദത്ത ചാമരാജ വൊഡയാര്‍ വലത്ത്
പുതിയ അതിഥിയുടെ അച്ഛന് യദുവീര്‍ കൃഷ്ണദത്ത ചാമരാജ വൊഡയാറും അമ്മ ത്രിഷിക കുമാരി അതിരറ്റ ആഹഌദത്തിലാണ്. ബംഗളൂരുവിലെ ആശുപത്രിയിലാണ് കുഞ്ഞ് പിറന്നത്.
ത്രിഷികയും യദുവീറും
കഴിഞ്ഞ വര്‍ഷം ജൂലായിലായിരുന്നു യദുവീറും ത്രിഷികയും തമ്മിലുള്ള വിവാഹം. രാജ്ഞി പ്രമോദാ ദേവി രണ്ടു വര്‍ഷം മുന്‍പ് യദുവീറിനെ ദത്തെടുക്കുകയായിരുന്നു. പ്രമോദാ ദേവിക്കും ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാറിനും കുട്ടികളുണ്ടായിരുന്നില്ല.
1612ലാണ് വൊഡയാര്‍ രാജകുടുംബത്തിന് ശാപം കിട്ടിയതെന്നാണ് മൈസൂര്‍ നിവാസികളുടെ വിശ്വാസം. ശ്രീരംഗപട്ടണത്തെ മൈസൂര്‍ ആക്രമിച്ചു. രാജപത്നി അലമേലമ്മ രാജകൊട്ടാരത്തിലെ ആഭരണങ്ങളുമായി തലക്കാട്ടേക്കു രക്ഷപ്പെടുന്ന വേളയില്‍ വൊഡയാറുടെ ഭടന്മാര് അവരെ വളഞ്ഞു സ്വര്‍ണം തട്ടിയെടുത്തു.
ശ്രീകണ്ഠദത്ത വൊഡയാറും പ്രമോദാ ദേവിയും
തലക്കാട് മരുഭൂമിയായി മാറുമെന്നും വൊഡയാര്മാര്ക്കു സന്തതിപരമ്പരകളുണ്ടാവില്ലെന്നും ശപിച്ചുകൊണ്ട് അലമേലമ്മ കാവേരി നദിയില്‍ ചാടി ജീവനൊടുക്കിയെന്നാണ് വിശ്വാസം. എന്തായാലും അതില്‍പ്പിനെ നാലു നൂറ്റാണ്ടായി വൊഡയാര്‍ കുടുംബത്തില്‍ സന്തതികളുണ്ടായിട്ടില്ല. ദത്തെടുത്താണ് രാജവംശം നിലനിറുത്തിപ്പോരുന്നത്. ആ ശാപം അവസാനിച്ചതിന്റെ ആശ്വാസത്തിലാണ് രാജകുടുംബം.
ശാപം മാറാനായി വര്‍ഷം തോറും രാജകുടുംബം ലക്ഷക്കണക്കിനു രൂപയുടെ പൂജയും ദാനധര്‍മാദികളും നാലു നൂറ്റാണ്ടായി നടത്തിക്കൊണ്ടിരിക്കുകയാണ്. അലമേലമമ്മയുടെ വിഗ്രഹം കൊട്ടാരത്തില്‍ വച്ചും പൂജ നടത്തുന്നുണ്ട്. 2013ല്‍ മരിക്കുന്നതിനു കുറച്ചുകാലം മുന്‍പ് ശ്രീകണ്ഠദത്ത വൊഡയാര്‍ തലക്കാട്ടും പ്രത്യേക പൂജകള്‍ നടത്തിയിരുന്നു.
Keywords: Mysore Royal Family, Yaduveer Krishnadatta Chamaraja Wodeyar , Trishika Kumari , Alemalemma,, Srirangapatna, Pramoda Devi, Srikantadatta Narasimharaja Wodeyar
COMMENTS