സ്വന്തം ലേഖകന്‍ കൊച്ചി: മുത്തലാഖ് നിരോധിക്കുന്ന ബില്ലിനെതിരേ ഓള് ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് (എ.ഐ.എം.പി.എല്‍.ബി) രംഗത്തുവന്ന...
സ്വന്തം ലേഖകന്‍
കൊച്ചി: മുത്തലാഖ് നിരോധിക്കുന്ന ബില്ലിനെതിരേ ഓള് ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് (എ.ഐ.എം.പി.എല്‍.ബി) രംഗത്തുവന്നതിനു പിന്നാലെ മുസ്ലിംലീഗും ഇതേ ആവശ്യവുമായെത്തി.മുത്തലാഖ് ഭരണഘടനയ്ക്കെതിരാണെന്നും മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധന നീക്കം.
ബില്ലിലെ വ്യവസ്ഥകളിലെ വൈരുദ്ധ്യം അതിനെ അപ്രായോഗികമാക്കുന്നുവെന്നാണ് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ ഇടി മുഹമ്മദ് ബഷീര്‍ പറയുന്നത്.
ലീഗ് ഹൗസില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗമാണ് ഈ നിഗമനത്തിലെത്തിയത്.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന കരടു ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം കൊടുത്തതാണ് മുസ്ലിം ഗ്രൂപ്പുകളെ പ്രകോപിപ്പിച്ചിരിക്കുന്നത്.
വിവാഹമോചന സ്വാതന്ത്ര്യം പുരുഷന്മാരില് നിന്ന് കേന്ദ്ര സര്‍ക്കാര്‍ തട്ടിയെടുത്തെന്നാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ചെയര്മാന് മൗലാന റബ ഹസാനി നദ് വിയുടെ ആരോപണം. ഇക്കാര്യം പ്രധാനമന്ത്രിയോട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മുസ്ലിം വ്യക്തിപരമായ നിയമത്തില്‍ ഇടപെടാനുള്ള ഒരു ശ്രമവും അനുവദിക്കില്ല. ഈ ബില്‍ നിയമമായാല്‍ വനിതകള്‍ക്ക് ഒരുപാട് പ്രശ്നങ്ങളുണ്ടാകുമെന്ന് ബോര്‍ഡ് വക്താവ് മൗലാന ഖലീല്‍ ഉര് റഹ്മാന് സാജാദ് നൊമാനി പറഞ്ഞു.
'നിര്‍ദ്ദിഷ്ട ബില്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരാണ്. കരട് തയ്യാറാക്കുന്നതിനു മുന്‍പായി ഒരു മുസ്ലിം സംഘടനയുമായി പോലും കൂടിയാലോചിച്ചില്ലെന്നും അദ്ദേഹം പറയുന്നു.
ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അടുത്തയാഴ്ച പാര്‍ലമെന്റില്‍ മുസ്ലിം വനിത (വിവാഹ അവകാശ) ബില്‍ അവതരിപ്പിക്കുകയാണ്. മുത്തലാഖ് 'ഭരണഘടനാ വിരുദ്ധമെന്ന്' സുപ്രീംകോടതി പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ബില്‍ വരുന്നത്.
മുസ്ലിം സ്ത്രീകളുടെ താത്പര്യങ്ങള്‍ക്ക് ബില്‍ എതിരാണെന്ന് ബോര്‍ഡിലെ മുതിര്‍ന്ന അംഗം അസ്മ ജഹ്റയും പറയുന്നു. മുത്തലാഖിന്റെ പേരില്‍ പുരുഷന് ജയിലിലായാല്‍ കുട്ടികള്‍ക്ക് ആരു ചെലവിനു കൊടുക്കുമെന്നാണ് അസ്മയുടെ ചോദ്യം.
Keywords: Talaq, Parliament, Bill, Tripple Talaq, Muslim League
COMMENTS