Search

കരുണാകരനെ പുറത്തു ചാടിച്ച് 22 വര്‍ഷത്തിനു ശേഷം ഹസ്സനു കുറ്റബോധം, അന്നതു ചെയ്യരുതായിരുന്നുവെന്ന് ആന്റണി പറഞ്ഞിരുന്നുവെന്നും വെളിപ്പെടുത്തല്‍



തിരുവനന്തപുരം: ചാരക്കേസ് കത്തിനിന്ന സമയത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കെ. കരുണാകരനെ രാജിവയ്പ്പിക്കാന്‍ ശ്രമിക്കരുതെന്ന് തന്നോടും ഉമ്മന്‍ചാണ്ടിയോടും എ.കെ ആന്റണി ആവശ്യപ്പെട്ടിരുന്നതായി കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സന്‍.

അങ്ങനെ ചെയ്താല്‍ അത് പാര്‍ട്ടിക്ക് വലിയ ക്ഷീണം ചെയ്യുമെന്ന് എ.കെ ആന്റണി മുന്നറിയിപ്പ് നല്‍കിയിരുന്നതായും എം.എം.ഹസ്സന്‍ പറഞ്ഞു.

കെ.കരുണാകരനെ രാജിവയ്പ്പിക്കാന്‍ നടത്തിയ നീക്കത്തില്‍ ദുധഖമുണ്ടെന്നും കോഴിക്കോട്ട് കരുണാകരന്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കവേ എം.എം.ഹസ്സന്‍ പറഞ്ഞു.

അന്നു കരുണാകരന്‍ രാജിവച്ചതില്‍ പിന്നെയാണ് പ്രത്യേക വിമാനത്തില്‍ പറന്നിറങ്ങി ആന്റണി വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തിയതെന്നതും ചരിത്രം. 1995 മേയ് 16നായിരുന്നു കരുണാകന്‍ രാജിവച്ചിറങ്ങിയത്.

ചാരക്കേസ് കെട്ടിച്ചമച്ചതായിരുന്നുവെന്ന വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഹസ്സന്റെ വെളിപ്പെടുത്തല്‍.

Keywords: K Karunakaran, AK Antony, Oommen Chandy, Spy Case, ISRO






vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കരുണാകരനെ പുറത്തു ചാടിച്ച് 22 വര്‍ഷത്തിനു ശേഷം ഹസ്സനു കുറ്റബോധം, അന്നതു ചെയ്യരുതായിരുന്നുവെന്ന് ആന്റണി പറഞ്ഞിരുന്നുവെന്നും വെളിപ്പെടുത്തല്‍