Search

കുറിഞ്ഞ ഉദ്യാനം: കുടിയേറ്റക്കാരെയും ഉദ്യാനത്തെയും ഒരുപോലെ രക്ഷിക്കുമെന്നു റവന്യൂ മന്ത്രി, മന്ത്രിതല സംഘം മൂന്നാറില്‍



സ്ഥലത്ത് വര്‍ഷങ്ങളായി താമസിക്കുന്നവര്‍ക്കും വേണ്ട രേഖകള്‍ കൈവശമുള്ളവര്‍ക്കും ഉദ്യാനം സംബന്ധിച്ച് ആശങ്ക വേണ്ട. ജനങ്ങളുടെ ആശങ്കയകറ്റുകയും ഉദ്യാനത്തിന്റെ സംരക്ഷണവും സര്‍ക്കാരിന്റെ പ്രധാന ഉത്തരവാദിത്വമാണെന്നു റവന്യൂ മന്ത്രി 


മൂന്നാര്‍: മൂന്നാറില്‍ കുറിഞ്ഞി ഉദ്യാനത്തിന്റെ പേരില്‍ കുടിയേറ്റ കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടെന്നു റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍.

ഉദ്യാനം അതിര്‍ത്തി പുനര്‍നിര്‍ണയ വിഷയത്തില്‍ മന്ത്രിതല സംഘത്തിന്റെ സന്ദര്‍ശനത്തിനായി എത്തിയതാണ് റവന്യൂ മന്ത്രി. വനം മന്ത്രി കെ.രാജു, വൈദ്യുതി മന്ത്രി എം.എം.മണി എന്നിവരും സംഘത്തിലുണ്ട്. വിവാദ സ്ഥലങ്ങളായ കൊട്ടക്കമ്പൂരും വട്ടവടയും ഉള്‍പ്പെടെ സന്ദര്‍ശിക്കുമെന്ന് മന്ത്രി ചന്ദ്രശേഖരന്‍ പറഞ്ഞു.

സ്ഥലത്ത് വര്‍ഷങ്ങളായി താമസിക്കുന്നവര്‍ക്കും വേണ്ട രേഖകള്‍ കൈവശമുള്ളവര്‍ക്കും ഉദ്യാനം സംബന്ധിച്ച് ആശങ്ക വേണ്ട. ജനങ്ങളുടെ ആശങ്കയകറ്റുകയും ഉദ്യാനത്തിന്റെ സംരക്ഷണവും സര്‍ക്കാരിന്റെ പ്രധാന ഉത്തരവാദിത്വമാണെന്നു റവന്യൂ മന്ത്രി പറഞ്ഞു.

സ്ഥലത്തെ വിഷയങ്ങള്‍ പഠിക്കാനും കൃത്യമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കാനമാണ് സംഘം എത്തിയിരിക്കുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കും.

നാട്ടിലെ ജനപ്രതിനിധികളുടെ അഭിപ്രായമറിയാന്‍ അവരുമായി ചൊവ്വാഴ്ച ചര്‍ച്ച നടത്തുമെന്നും ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

ഇതിനിടെ, സിപി ഐയും സിപിഎമ്മും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും എല്ലാം മാധ്യമസൃഷ്ടിയാണെന്നും മന്ത്രി എം എം മണി പറഞ്ഞു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ കുറിഞ്ഞ ഉദ്യാനം: കുടിയേറ്റക്കാരെയും ഉദ്യാനത്തെയും ഒരുപോലെ രക്ഷിക്കുമെന്നു റവന്യൂ മന്ത്രി, മന്ത്രിതല സംഘം മൂന്നാറില്‍