ജയ്പൂര്‍: രാജസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടിയെ സ്നേഹിച്ച മുസ്ലിം യുവാവിനെ പെണ്‍കുട്ടിയുടെ സഹോദരന് മഴു കൊണ്ട് വെട്ടിക്കൊന്ന് കത്തിച്ചു വീഡ...
ജയ്പൂര്‍: രാജസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടിയെ സ്നേഹിച്ച മുസ്ലിം യുവാവിനെ പെണ്‍കുട്ടിയുടെ സഹോദരന് മഴു കൊണ്ട് വെട്ടിക്കൊന്ന് കത്തിച്ചു വീഡിയോ പ്രചരിപ്പിച്ചു.
പശ്ചിമ ബംഗാളിലെ മാല്‍ഡ നിവാസിയായ മുഹമ്മദ് അഫ്റസുലാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഷാംബുലാല്‍ റെഗര്‍ എന്നയാളെ പൊലീസ് അറസ്റ്റുചെയ്തു. ഷാംബുലാലിന്റെ സഹോദരിയുമായി അഫ്റസുലിന് പ്രണയമായിരുന്നു.
രാജസ്ഥാനിലെ രാജ്സമന്തില്‍ കരാര്‍ തൊഴിലാളിയാണ് മുഹമ്മദ് അഫ്റസുല്‍. ജോലിക്കെന്നുപറഞ്ഞ് അഫ്റസുലിനെ രഹസ്യതാവളത്തില്‍ വിളിച്ചുകൊണ്ടുപോയി മഴുകൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു.
കൊല്ലുന്നതിന്റെയും കത്തിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
പകുതി കത്തിക്കരിഞ്ഞ മൃതദേഹത്തിനടുത്ത് വെട്ടിക്കൊല്ലാനുപയോഗിച്ച മഴുവും ബൈക്കും പൊലീസ് കണ്ടെടുത്തു.
പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് രാജസ്ഥാന് ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കതാരിയ പറഞ്ഞു. വര്‍ഗ്ഗീയകലാപം ലക്ഷ്യം വച്ചാണ് കൊലപാതകം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
COMMENTS