കസബ വിഷയത്തില്‍ തനിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയ സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫിന് ചുട്ടമറുപടിയുമായി പാര്‍വതി. വിരല്‍...
കസബ വിഷയത്തില്‍ തനിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയ സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫിന് ചുട്ടമറുപടിയുമായി പാര്‍വതി.
വിരല്‍ ചൂണ്ടി ഓട് മലരെ കണ്ടംവഴി എന്ന ട്രോള്‍ വാക്കുകള്‍ പകര്‍ത്തിയ ചിത്രമാണ് മറുപടിയായി പാര്‍വതി പോസ്റ്റ് ചെയ്തത്. ഫെമിനിച്ച് സ്പീക്കിങ്ങ് എന്ന ടാഗും എല്ലാ സര്‍ക്കസ് മുതലാളിമാര്‍ക്കും എന്ന കുറിപ്പും പോസ്റ്റിനോടൊപ്പമുണ്ട്.
കസബയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ വിമര്‍ശിച്ച നടി പാര്‍വതിയെ അവഹേളിച്ച് സംവിധായകന് ജൂഡ് ആന്റണി രംഗത്തെത്തിയിരുന്നു ആരാധകരുടെ രോക്ഷപ്രകടനത്തിനിടെ ആദ്യമായാണ് സിനിമയില്‍ നിന്നൊരാള്‍ പാര്‍വതിയെ വിമര്‍ശിച്ച് എത്തുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു വിമര്‍ശനം.
ഒരു കുരങ്ങ് സര്‍ക്കസ് കൂടാരത്തില്‍ കയറിപ്പറ്റുന്നു. മുതലാളി പറയുന്നതുപോലെ ചാടുന്നു, ഓടുന്നു, കരണം മറിയുന്നു. ഒടുവില്‍ അഭ്യാസിയായി നാടുമുഴുവന്‍ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോള്‍ മുഴുവന്‍ സര്‍ക്കസുകാരെയും മുതലാളിയെയും തെറിപറയുന്നു. മുതലാളിമാര്‍ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നുവച്ച് കാട്ടില്‍ പോകാമായിരുന്നു. അങ്ങനെ ചെയ്താല്‍ ആരറിയാന്‍ അല്ലെ? ... എന്നിങ്ങനെയായിരുന്നു ജൂഡിന്റെ കുറിപ്പ്.
അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഓപ്പണ്‍ ഫോറത്തിലാണ് കസബയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ പാര്‍വതി വിമര്‍ശിച്ചത്.
മമ്മൂട്ടിയുടെ കഥാപാത്രം വനിത പൊലീസുകാരിയോട് പറയുന്ന സംഭാഷണം കടുത്ത വിരുദ്ധതയുള്ളതാണെന്നാണ് പാര്‍വതി പറഞ്ഞത്. ഇതിനെതിരെ രൂക്ഷമായതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നുയരുന്നത്.
Keywords: Mammootty, Parvathy, Jude Antony Joseph, Kasaba, Facebook

COMMENTS