ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ പത്തൊന്‍പതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ നാലുപ്രതികള്‍ക്കും അതിവേഗ കോടതി ജീവപര്യന്തം...
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ പത്തൊന്‍പതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ നാലുപ്രതികള്‍ക്കും അതിവേഗ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
സിവില്‍ സര്‍വ്വീസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുക്കാന്‍ തയ്യാറാകാതിരുന്നത് വലിയ ജനരോഷത്തിന് കാരണമായിരുന്നു.
പെണ്‍കുട്ടിയെ നഗരമധ്യത്തില്‍ നിന്നാണ് തട്ടിക്കൊണ്ടു പോയത്. കൃത്യത്തിനുശേഷം പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്നു പണവും വാച്ചും തട്ടിയെടുക്കുകയും ചെയ്തിരുന്നു.
പൊലീസ് കേസെടുക്കാന്‍ തയ്യാറാകാത്തതിലുള്ള ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് മൂന്ന് സ്റ്റേഷനുകളിലെ എസ്.ഐമാരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യുകയും സ്ഥലം എസ്.പി യെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
COMMENTS