തിരുവനന്തപുരം: ലാവലിന്‍ ഇടപാടിലെ ഗൂഢാലോചനയില്‍ അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയമെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് സിബിഐ. പിണറായി വ...
തിരുവനന്തപുരം: ലാവലിന്‍ ഇടപാടിലെ ഗൂഢാലോചനയില്‍ അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയമെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് സിബിഐ. പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് വിചാരണയെ ബാധിക്കുമെന്ന് സൂപ്രീം കോടതിയില്‍ സിബിഐ നല്കിയ അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു.
ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് സിബിഐ അപ്പീലില്‍ ആവശ്യപ്പെടുന്നു.
വിടുതല്‍ അപേക്ഷയില്‍ കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ഹൈക്കോടതി നടപടി തെറ്റാണ്. തെളിവുകള്‍ പരിശോധിക്കേണ്ടത് കേസിന്റെ വിചാരണഘട്ടത്തിലാണ്.
വിടുതല്‍ അപേക്ഷ പരിഗണിച്ച വിചാരണക്കോടതിയും ഹൈക്കോടതിയും കുറ്റപത്രത്തിലെ പഴുതുകളാണ് പരിശോധിച്ചതെന്ന് അപ്പീലില്‍ സിബിഐ ചൂണ്ടിക്കാട്ടി.
പ്രതിപ്പട്ടികയില്‍ നിന്ന് ഹൈക്കോടതി ഒഴിവാക്കിയ പിണറായി വിജയന്, മുന്‍ ഊര്‍ജ്ജ സെക്രട്ടറി മോഹനചന്ദ്രന്, മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവര്‍ക്ക് ഗൂഢോലോചനയില്‍ വ്യക്തമായ പങ്കുണ്ട്. ഇതിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും സിബിഐ അപ്പീലില്‍ പറയുന്നു.
വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ട ഉദ്യോഗസ്ഥരായ കസ്തൂരിരംഗയ്യര്‍, ആര്. ശിവദാസന്‍, കെ. ജി. രാജശേഖരന് നായര്‍ എന്നിവരുടെ പങ്കുപോലെ തന്നെയാണ് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരുടേതുമെന്ന് സിബിഐ പറയുന്നു.
Keywords: Lavlin case, Pinarayi Vijayan, CBI, appeal, Supreme court

COMMENTS