സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ഇടതു മുന്നണിയെ പരിഭ്രാന്തിയിലാക്കിക്കൊണ്ട്, ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റമുക്തനാക്...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ഇടതു മുന്നണിയെ പരിഭ്രാന്തിയിലാക്കിക്കൊണ്ട്, ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റമുക്തനാക്കിയ ഹൈക്കോടതി വിധിക്ക് എതിരെയുള്ള ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.
ആര്.ശിവദാസന്‍, കസ്തൂരി രംഗ അയ്യര്‍ എന്നിവരാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ജസ്റ്റിസ് എണ്. രമണ, ജസ്റ്റിസ് അബദുല്‍ നസീര്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
പിണറായിയെ ഓഗസ്റ്റ് 23നാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെയും പിണറായിക്കൊപ്പം ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
കെ.എസ്.ഇ.ബി മുന്‍ ചെയര്മാന് ആര്. ശിവദാസന്‍, മുന്‍ ചീഫ് അക്കൗണ്ട്സ് ഓഫീസര്‍ കെ.ജി. രാജശേഖരന് നായര്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്ന് കോടതി വിധിച്ചിരുന്നു. പിണറായിയെയും കൂട്ടരെയും കുറ്റമുക്തരാക്കുകയും തങ്ങളെ കേസില്‍ പെടുത്തുകയും ചെയ്തതിനെതിരേയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നിലയങ്ങളുടെ നവീകരണത്തിന് പദ്ധതിയുണ്ടാക്കിയതില്‍ 374 കോടിയുടെ നഷ്ടമുണ്ടായെന്നതാണ് ലാവലിന്‍ കേസ്. പിണറായി വൈദ്യുതി മന്ത്രിയായിരിക്കെയായിരുന്നു കേസ് വന്നത്.
ഈ നവീകരണ പ്രക്രിയയില്‍ പിണറായി വിജയന് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി സി.ബി.ഐ ഫയല്‍ ചെയ്ത കുറ്റപത്രത്തില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.
ഇതിനെതിരേ സിബിഐയും നീങ്ങുന്നതോടെ, പിണറായിക്കു വീണ്ടും നെഞ്ചിടിപ്പിന്റെ നാളുകളായിരിക്കും വരിക. കേസില്‍ പിണറായിക്കെതിരേ കോടതി പരാമര്‍ശം ഉണ്ടായാലും അതു സര്‍ക്കാരിനെ ബാധിക്കും. ഇതേസമയം, കൈയോടെ കോടതി കേസ് തള്ളാനുള്ള സാദ്ധ്യതയാണ് ഇടത് അനുകൂലികള്‍ കാണുന്നത്.
Keywords: Pinarayi Vijayan, Lavlin Case, Supreme Court
COMMENTS