തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ പെട്ട മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായി തിരച്ചില്‍ പത്തു ദിവസം കൂടി തുടരണമെന്നു കേരള സര്‍ക്കാര്‍ വിവിധ...
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ പെട്ട മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായി തിരച്ചില്‍ പത്തു ദിവസം കൂടി തുടരണമെന്നു കേരള സര്‍ക്കാര്‍ വിവിധ സേനകളോട്
്ഭ്യര്ത്ഥിച്ചു.
ഈ ആവശ്യവുമായി കോസ്റ്റ് ഗാര്‍ഡ്, നാവിക, വ്യോമസേനാ വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം സന്ദേശമയച്ചു.
ദുരത്തൊഴിലാളികളെ കണ്ടെത്താനായിട്ടില്ല. ഇതിനെ തുടര്‍ന്ന് തീരദേന്തമുണ്ടായി മുണ്ടായി പത്തു ദിവസം പിന്നിട്ടിട്ടും നിരവധി മത്സ്യശ മേഖലയില്‍ പ്രതിഷേധം കൂടുതല്‍ ശക്തമായി. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് മത്സ്യത്തൊഴിലാളികള്‍ ഇന്നു നെയ്യാറ്റിന്‍കരയില്‍ ദേശീയപാത ഉപരോധിക്കുകയും ചെയ്തു.
കപ്പലില്‍ നേവിയും കോസ്റ്റ് ഗാര്‍ഡും ആഴക്കടലില്‍ നടത്തുന്ന തിരച്ചിലില്‍ മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തണമെന്നു ചീഫ് സെക്രട്ടറി സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
വിവിധ സംസ്ഥാനങ്ങളില്‍ കരയിലെത്തിയ കേരളത്തില്‍നിന്നുള്ള മത്സ്യത്തൊഴികളെയും ബോട്ടുകളെയും തിരികെ എത്തിക്കുന്നതിനുള്ള നടപടി അവസാന ഘട്ടത്തിലാണെന്നു ഫിഷറീസ് ഡയറക്ടര്‍ പറഞ്ഞു.
ലക്ഷദ്വീപ്, മഹാരാഷ്ട്ര, കര്‍ണാടക, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിലായി ആകെ 117 ബോട്ടുകളും 519 തൊഴിലാളികളുമാണ് രക്ഷപ്പെട്ടെത്തിയിട്ടുള്ളത്.
ഓഖി ചുഴലിക്കാറ്റില്‍ ദുരന്തത്തിനിരയായവര്‍ക്ക് 1843 കോടി രൂപയുടെ സഹായം വേണമെന്് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന് എന്നിവരെ നേരിട്ടുകണ്ട് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു.
ഇതില്‍ 300 കോടി രൂപ അടിയന്തരമായി അനുവദിക്കണം. വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കു വീടുവച്ചു നല്‍കണം. ദുരിതക്കെടുതി വിലയിരുത്തുന്നതിന് കേന്ദ്രസംഘം സംസ്ഥാനം സന്ദര്‍ശിക്കുമെന്നും ഇതിന്റെ തീയതികള്‍ പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Keywords: Okhi Cyclone, Kerala, Pinarayi Vijayan
COMMENTS