BREAKING NEWS
Search

ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് യഥാസമയം കേരളത്തെ അറിയിച്ചില്ലെന്നു കേന്ദ്രമന്ത്രി കണ്ണന്താനം, ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നും മന്ത്രി


തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് നവംബര്‍ 30ന് 12 മണിക്ക് മാത്രമാണ് കേരള സര്‍ക്കാരിനു മുന്നറിയിപ്പു കൊടുത്തതെന്നും എന്നാല്‍, ഇതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.

ഓഖിയെക്കുറിച്ചു കേന്ദ്രം നേരത്തേ തന്നെ മുന്നറിയിപ്പു കൊടുത്തിരുന്നുവെന്ന വാദം കേന്ദ്രമന്ത്രി തന്നെ തള്ളിയിരിക്കുകയാണ്.

മുന്നറിയിപ്പ് സര്‍ക്കാരിനെ അറിയിക്കാന്‍ ഉദ്യോഗസ്ഥര്‍ വൈകിപ്പോയി. മാത്രമല്ല, കാറ്റിന്റെ ദിശ നിര്‍ണയിക്കുന്നതിലും ശാസ്ത്രജ്ഞര്‍ക്കു വീഴ്ച പറ്റിയെന്നും  മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതലയോഗത്തിന് ശേഷം കണ്ണന്താനം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ഉന്നതതല യോഗത്തില്‍ മന്ത്രിമാരായ  ഇ. ചന്ദ്രശേഖരന്‍, മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍, സേനാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇത്തരമൊരു സാഹചര്യത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു പതിവില്ല. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വേണ്ടത്ര തുക കേരളത്തിന് കേന്ദ്രം കൊടുത്തിട്ടുണ്ട്.

കടലില്‍ കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ വടക്കന്‍ തീരമേഖലയിലേക്കും നടത്തും. കണ്ടെത്താനുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം ജാഗ്രതയോടെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.





vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് യഥാസമയം കേരളത്തെ അറിയിച്ചില്ലെന്നു കേന്ദ്രമന്ത്രി കണ്ണന്താനം, ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നും മന്ത്രി