തിരുവനന്തപുരം: ദേശീയ തലത്തില്‍ ബി.ജെ.പിയെ ചെറുക്കാനുള്ള മതനിരപേക്ഷ മുന്നണിയുടെ ഹോള്‍സെയില്‍ ഏജന്‍സി ആകാന്‍ കോണ്‍ഗ്രസ് ശ്രമിക്കേണ്ടതില്ല...
തിരുവനന്തപുരം: ദേശീയ തലത്തില്‍ ബി.ജെ.പിയെ ചെറുക്കാനുള്ള മതനിരപേക്ഷ മുന്നണിയുടെ ഹോള്‍സെയില്‍ ഏജന്‍സി ആകാന്‍ കോണ്‍ഗ്രസ് ശ്രമിക്കേണ്ടതില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു.
മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന ധാരാളം ആളുകളും ജനാധിപത്യ പാര്‍ട്ടികളുമുണ്ട്. അവരുടെ പൊതുവേദിയാണ് ഉയര്‍ന്നു വരേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വര്‍ഗീയ ഫാസിസത്തിനെതിരെ മതേതര പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കാനുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്കാന് കോണ്‍ഗ്രസ്സിനു മാത്രമേ കഴിയുകയുള്ളൂ എന്ന് രാഹുല്‍ ഗാന്ധിഉള്പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു. അതിനുള്ള മറുപടിയാണ് കാനം രാജേന്ദ്രന് പറഞ്ഞത്.
COMMENTS