തൃശ്ശൂര്‍: പാമ്പാടി നെഹ്റു എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ഒന്നാം ചരമവാര്‍ഷികാചരണം അട്ടിമറിക്കാനായി ...
തൃശ്ശൂര്‍: പാമ്പാടി നെഹ്റു എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ഒന്നാം ചരമവാര്‍ഷികാചരണം അട്ടിമറിക്കാനായി കോളേജിന് നാലു ദിവസത്തെ അവധി കൊടുത്തതായി ആരോപണം.
ജനുവരി അഞ്ചു മുതല്‍ എട്ടുവരെ കോളേജിന് അവധി കൊടുത്തുകൊണ്ട് സര്‍ക്കുലര്‍ ഇറക്കിയതാണ് വിദ്യാര്‍ത്ഥികളെ ചൊടിപ്പിച്ചത്. എന്നാല്‍ മൂല്യനിര്‍ണ്ണയ ചുമതല ഉള്ളതിനാല്‍ ജീവനക്കാര്‍ കുറവായതിനാലാണ് അവധി നല്‍കിയതെന്ന് സര്‍ക്കുലറില്‍ പറയുന്നു.
എന്നാല്‍ ജിഷ്ണു അനുസ്മരണം ഒഴിവാക്കാനാണ് അവധി നല്‍കിയതെന്ന് എസ്.എഫ്.ഐ ആരോപിച്ചു. മാനേജ്മെന്റിന്റെയും അധ്യാപകരുടെയും പീഡനം മൂലമാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്ന് കോളേജ് വിദ്യാര്‍ത്ഥികളും വീട്ടുകാരും ആരോപിക്കുന്നു.
കേസ് സി.ബി.ഐ ഏറ്റെടുത്തിരിക്കുകയാണ്. കോളേജ് ഉടമ കേരളത്തില്‍ കടക്കാന്‍ പോലും അനുമതിയില്ലാതെ കഴിയുകയുമാണ്.
Keywords: Jishnu Pranoy, Pambadi Nehru College
COMMENTS