എറണാകുളം: നിയമ വിദ്യാര്‍ത്ഥിനി ജിഷ കൊലക്കേസിന്റെ വിധി പ്രഖ്യാപിച്ചു. പ്രതി അമീര്‍ ഉള് ഇസ്ലാമിന് വധശിക്ഷയാണ് വിധിച്ചത്. ഇന്ത്യന്‍ ശിക...
ഇന്ത്യന്‍ ശിക്ഷാനിയമം 302 (കൊലപാതകം), 376 എ (ആയുധമുപയോഗിച്ചു സ്വകാര്യഭാഗത്തു പരിക്കേല്പിക്കല്), 376 (ബലാത്സംഗം), 342 (അന്യായമായി തടഞ്ഞുവയ്ക്കുക), 449 (വീട്ടില്‍ അതിക്രമിച്ചു കടക്കുക) എന്നീ വകുപ്പുകളിലാണ് ശിക്ഷ. ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിനാണ് വധശിക്ഷ.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
വിധി കേള്‍ക്കുന്നതിനായി പ്രതിയെ രാവിലെ കോടതിയില്‍ എത്തിച്ചു. ജിഷയുടെ അമ്മ രാജേശ്വരിയും എത്തിയിരുന്നു.
2016 ഏപ്രില്‍ 28നായിരുന്ന രാജ്യത്തെ നടുക്കിയ കൊലപാതകം. അന്നു വൈകുന്നേരം 5.30നും ആറിനുമിടയില്‍ പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടില്‍ അതിക്രമിച്ചു കയറിയാണ് പ്രതി ജിഷയെ മാനഭംഗപ്പെടുത്തി കൊന്നത്.
കൊലപാതകം നടന്ന് 49ാം ദിവസമാണു അമീറുള്‍ ഇസ്ലാമിനെ കാഞ്ചീപുരത്തുനിന്ന് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പെരുന്പാവൂരിലെ തൊഴിലാളിയായിരുന്നു അസം കാരനായ അമീര്‍.
അസം സ്വദേശിയായ അമീര്‍ ഉള് ഇസ്ലാം അതിക്രൂരമായി പീഡിപ്പിച്ചാണ് ജിഷയെ കൊന്നത്.
വയര്‍കീറി ആന്തരികാവയവങ്ങള്‍ പുറത്തുചാടിയ നിലയിലായിരുന്നു മൃതദേഹം. കേരള പൊലീസിനെ സംബന്ധിച്ച് ഈ അന്വേഷണം പ്രയാസകരമായിരുന്നു.
അതേസമയം അസമീസ് ഭാഷ വശമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അമീര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്നലെ രാവിലെ കോടതി തള്ളി.
Keywords: Jisha Murder Case, Amir Ul Islam, Perumbavoor
COMMENTS