തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് താത്പര്യങ്ങളാണ് ഐഎസ്ഐആര്‍ഒ ചാരക്കേസിനു പിന്നിലെന്ന് ശാസ്ത്രജ്ഞന് നമ്പി നാരായണന്. തെറ്റുപറ്റിയെന്ന...
തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് താത്പര്യങ്ങളാണ് ഐഎസ്ഐആര്‍ഒ ചാരക്കേസിനു പിന്നിലെന്ന് ശാസ്ത്രജ്ഞന് നമ്പി നാരായണന്. തെറ്റുപറ്റിയെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എംഎം ഹസന്റെ വെളിപ്പെടുത്തല്‍ കുറ്റസമ്മതമാണ്. ഉമ്മന്‍ ചാണ്ടിയുടെ മൗനം സമ്മതമായി കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചാരക്കേസുണ്ടായി പിറ്റേ വര്‍ഷം കോണ്‍ഗ്രസ് എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവ് തെറ്റ് ഏറ്റു പറഞ്ഞിരുന്നു. നേതാവിന്റെ പേര് വെളിപ്പെടുത്താനാവില്ല.എംഎം ഹസന്റെ വെളിപ്പെടുത്തല്‍ കുറ്റസമ്മതം തന്നെയാണ്. അവസരം വരുമ്പോള്‍ കൂടുതല്‍ പേര് തെറ്റ് ഏറ്റുപറയുമെന്നും അദ്ദേഹം പറഞ്ഞു.
അന്ന് പ്രതിപക്ഷത്തായിരുന്ന എല്‍ഡിഎഫും കോണ്‍ഗ്രസിനെതിരെ ചാരക്കേസ് ഉപയോഗിച്ചതായും നമ്പി നാരായണന് പറഞ്ഞു.
ഐഎസ്ആര്‍ഒ ചാരക്കേസിനെ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെ നീക്കുന്നതിനെ എ. കെ. ആന്റണി ശക്തമായി എതിര്‍ത്തിരുന്നതായി കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന കെ.കരുണാകരന് അനുസ്മരണയോഗത്തില്കെപിസിസി പ്രസിഡന്റ് എംഎം ഹസന് വെളിപ്പെടുത്തിയിരുന്നു. കരുണാകരനെതിരെ പ്രവര്‍ത്തിച്ചതില്‍ തനിക്ക് വളരെയധികം ദുഖമുണ്ടെന്നും ഹസന് പറഞ്ഞിരുന്നു.
ഐഎസ്ആര്‍ഒ ചാരവൃത്തിക്കേസുമായി ബന്ധപ്പെട്ട്1995 ല്‍ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
Keywords:isro-spy-case, congerss-leader, confession, nambi-narayanan, K. Karunakaran, M.M. Hasan, A.K. Antony

COMMENTS