ന്യൂഡല്‍ഹി: തുടര്‍ച്ചയായി ഒന്‍പതു പരമ്പരകളില്‍ വിജയിച്ച് ഏറ്റവുമധികം ടെസ്റ്റ് പരമ്പരകള്‍ ജയിക്കുന്ന ടീമെന്ന റെക്കോര്‍ഡ് ഓസ്ട്രേലിയയ്...
ന്യൂഡല്‍ഹി: തുടര്‍ച്ചയായി ഒന്‍പതു പരമ്പരകളില്‍ വിജയിച്ച് ഏറ്റവുമധികം ടെസ്റ്റ് പരമ്പരകള്‍ ജയിക്കുന്ന ടീമെന്ന റെക്കോര്‍ഡ് ഓസ്ട്രേലിയയ്ക്കൊപ്പം പങ്കിട്ട് വിരാട് കോലിയും കൂട്ടരും.
ശ്രീലങ്കയ്ക്കെതിരെ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ പരമ്പര ജയം കോലിയും കൂട്ടരും വീണ്ടും ലങ്കയ്ക്കെതിരേ പരമ്പര ജയിച്ച് ചരിത്രത്തിന്റെ ഭാഗമാവുകായിരുന്നു. 2005-08 കാലത്ത് റിക്കി പോണ്ടിങിന്റെ നേതൃത്വത്തില്‍ ഓസ്ട്രേലിയ ഒന്‍പത് പരമ്പരകള്‍ വിജയിച്ച് ചരിത്രം കുറിക്കുകയായിരുന്നു.
ഓസ്ട്രേലിയ, ദക്ഷിണാഫ്രിക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, വെസ്റ്റ്ഇന്‍ഡീസ് തുടങ്ങിയ ടീമുകള്‍ക്കെതിരെയെല്ലാം വിജയിച്ചാണ് ഇന്ത്യ കരുത്തു തെളിയിച്ചത്.
മൂന്നാം ടെസ്റ്റ് കൂടി ജയിച്ച് പരമ്പര ജയം ഗംഭീരമാക്കാനുള്ള ഇന്ത്യന്‍ മോഹം ശ്രീലങ്ക തല്ലിക്കെടുത്തി. അനായാസ ജയം പ്രതീക്ഷിച്ച് അഞ്ചാം ദിനം കളിക്കാനിറങ്ങിയ ഇന്ത്യയ്ക്ക് ലങ്കയെ കടപുഴക്കാനായില്ല. 31-3 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ലങ്കയുടെ മധ്യനിര ബാറ്റ്സ്മാന്മാര് അവിശ്വസനീയ ചെറുത്തുനില്‍പ്പ് നടത്തി പുതുജീവന്‍ പകരുകയായിരുന്നു.
ക്യാപ്ടന് ദിനേശ് ചന്ദിമലും ധനഞ്ജയ ഡിസില്‍വയുമാണ് ലങ്കന്‍ പോരാട്ടം നയിച്ചത്. 90 പന്തില്‍ നിന്ന് 36 റണ്‍സ് നേ ചന്ദിമല്‍ പുറത്തായെങ്കിലും ഡിസില്‍വ സെഞ്ചുറിയുമായി ചെറുത്തുനിന്നു. 219 പന്തില്‍ നിന്ന് 119 റണ്‍സ് നേടിയ ഡിസില്‍വ പരിക്കേറ്റു പുറത്തുപോയി.
ഇന്ത്യ ഉയര്‍ത്തിയ 410 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ലങ്കന്‍ ടീം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സ് നേടി. മൂന്നു വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് ലങ്കയെ അല്പമെങ്കിലും വിഷമിപ്പിച്ചത്.
ഇന്ത്യന്‍ ക്യാപ്ടന് വിരാട് കോലിയാണ് കളിയിലെ കേമനും പരമ്പരയിലെ കേമനും.
Keywords: India, Virat Kohli, Rickey Ponting, Test Cricket, Sri Lanka
COMMENTS