ശ്രീലങ്ക 356/9, 180 റണ്‍സ് പിന്നില്‍ ന്യൂഡല്‍ഹി: തിരിച്ചടിക്കാന്‍ നോക്കിയ ശ്രീലങ്കയെ ഉച്ചഭക്ഷണത്തിനു ശേഷം ചുരുട്ടിക്കെട്ടി ഇന്ത്യ മൂന്...
ശ്രീലങ്ക 356/9, 180 റണ്‍സ് പിന്നില്‍
ന്യൂഡല്‍ഹി: തിരിച്ചടിക്കാന്‍ നോക്കിയ ശ്രീലങ്കയെ ഉച്ചഭക്ഷണത്തിനു ശേഷം ചുരുട്ടിക്കെട്ടി ഇന്ത്യ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം വരുതിയിലാക്കി.മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ശ്രീലങ്ക 356-9 എന്ന നിലയിലാണ്. 536/7 ന് ഡിക് ളയര്‍ ചെയ്ത ഇന്ത്യയ്ക്കൊപ്പമെത്തണമെങ്കില് ലങ്കയ്ക്ക് ഇനിയും 180 റണ്‍സ് കൂടി വേണം.
ദിനേഷ് ചാന്ദിമല്‍, ആഞ്ജലോ മാത്യൂസ് എന്നിവരുടെ സെഞ്ച്വറികളുടെ ബലത്തിലാണ് ലങ്ക മാന്യമായ നിലയിലെത്തിയത്. 268 പന്തില്‍നിന്ന് 14 ബൗണ്ടറികളോടെ ആഞ്ജലോ മാത്യൂസ് 111 റണ്‍സെടുത്തു.
265 പന്തില്‍ 13 ബൗണ്ടറികളോടെയാണ് ദിനേഷ് ചാന്ദിമല്‍ 100 റണ്‍സെടുത്തത്. 147 റണ്‍സുമായി ചാന്ദിമല്‍ പുറത്താകാതെ നില്‍ക്കുകയാണ്. 341 പന്തില്‍ നിന്ന് 18 ഫോറും ഒരു സിക്സുമുള്‍പ്പെടെയാണ് ചാന്ദിമല്‍ 147 റണ്‍സെടുത്തത്.
ചാന്ദിമല്‍ ഒരറ്റത്തു പിടിച്ചുനിന്നപ്പോഴും മറുവശത്ത് വിക്കറ്റുകള്‍ ഒന്നൊന്നായി പൊഴിയുകയായിരുന്നു.
33 റണ്‍സെടുത്ത് സദീരമ സമരവിക്രമ മാത്രമാണ് പിന്നീട് അല്പമെങ്കിലും പിടിച്ചുനിന്നത്. റോഷന് സില്‍വ, നിരോഷന്‍ ഡിക് വെലെ എന്നിവര്‍ സംപൂജ്യരായി മടങ്ങി.
സുരംഗ ലക്മല്‍ അഞ്ചു റണ്‍സും ലാഹിരു ഗമഗെ ഒരു റണ്ണുമെടുത്തു പുറത്തായി.
ആര് അശ്വിന് മൂന്നു വിക്കറ്റും മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റു വീതവും വീഴ്ത്തി.
Keywords: India, Sri Lanka, Delhi Test, Virat Kohli
COMMENTS