ട്വന്റി 20യില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. 48 പന്തില്‍ 61 റണ്‍സെടുത്ത് ഓപ്പണര്‍ കെ.എല്‍.രാഹുലാണ് ഇന്ത്യന്‍ മുന്നേറ്റത്തെ നയിച്...
ട്വന്റി 20യില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. 48 പന്തില്‍ 61 റണ്‍സെടുത്ത് ഓപ്പണര്‍ കെ.എല്‍.രാഹുലാണ് ഇന്ത്യന്‍ മുന്നേറ്റത്തെ നയിച്ചത്. 23 റണ്‍സെടുത്ത ഉപുല്‍ തരംഗയാണ് ലങ്കന്‍ നിരയിലെ ടോപ് സ്കോറര്‍
കട്ടക്ക്: വിജയം ശീലമാക്കിയ ഇന്ത്യ, ശ്രീലങ്കയെ 93 റണ്‍സിനു തകര്‍ത്ത് ട്വന്റി 20 പരമ്പരയിലും ആദ്യ ജയം സ്വന്തമാക്കി. ട്വന്റി 20യില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്.
20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സിന്റെ വെല്ലുവിളി മറികടക്കാന്‍ നോക്കിയ ശ്രീലങ്ക 16 ഓവറില്‍ 87 റണ്‍സിനു പത്തു വിക്കറ്റും തുലയ്ക്കുകയായിരുന്നു.
മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ഇതോടെ ഇന്ത്യ മുന്നിലെത്തി. നേരത്തേ, ടെസ്റ്റ്, ഏകദിന പരമ്പരകളും ഇന്ത്യ നേടിയിരുന്നു.
48 പന്തില്‍ 61 റണ്‍സെടുത്ത് ഓപ്പണര്‍ കെ.എല്‍.രാഹുലാണ് ഇന്ത്യന്‍ മുന്നേറ്റത്തെ നയിച്ചത്. ടോസ് നേടിയ ലങ്കന്‍ ക്യാപ്ടന് തിസാര പെരേര ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.
ക്യാപ്ടന് രോഹിത് ശര്‍മ (17)യെ സ്കോര്‍ ബോര്‍ഡില്‍ 38 റണ്‍സുള്ളപ്പോള്‍ ഇന്ത്യക്കു നഷ്ടപ്പെട്ടു. തുടര്‍ന്ന് വന്ന പകുതി മലയാളിതാരം ശ്രേയസ് അയ്യര്‍ (24) ഇന്ത്യന്‍ സ്കോര്‍ നൂറുകടത്തി. 11 റണ്‍സിന്റെ ഇടവേളയില്‍ ശ്രേയസും രാഹുലും വീണപ്പോള്‍ ഇന്ത്യ 112/3 എന്ന നിലയിലായി.
തുടര്‍ന്ന് മുന്‍ ക്യാപ്ടന് എം.എസ്. ധോണിയും മനീഷ് പാണ്ഡെയും ചേര്‍ന്ന് സ്കോര്‍ ബോഡ് ചലിപ്പിച്ചു. ധോണി 22 പന്തില്‍ നിന്ന് 39 റണ്‍സ് നേടി. 18 പന്തില്‍നിന്നു 32 റണ്‍സെത്തു പാണ്ഡെയും റോള്‍ ഗംഭീരമാക്കി. ലങ്കയ്ക്കായി ആഞ്ചലോ മാത്യൂസ്, തിസാര പെരേര, ഫെര്‍ണാണ്ടോ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
ലങ്കന്‍ നിരയില്‍ ആര്‍ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. ഇന്ത്യന്‍ സ്പിന്നര്‍മാരാണ് അവരെ കുരുക്കി വീഴ്ത്തിയത്. നാല് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തിയ ചാഹലാണ് ലങ്കയെ തകര്‍ക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ചത്. നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയാണ് ചാഹല്‍ നാലു വിക്കറ്റ് നേടിയത്.
ഹര്‍ദിക് പാണ്ഡ്യ മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ ടിട്വിന്റി മത്സരം കളിക്കാനിറങ്ങിയ ജയ്ദേവ് ഉനത്ഘട്ട് ഡിക്കവെല്ലയുടെ വിക്കറ്റെടുത്ത് അക്കൗണ്ട് തുറന്നു. 23 റണ്‍സെടുത്ത ഉപുല്‍ തരംഗയാണ് ലങ്കന്‍ നിരയിലെ ടോപ് സ്കോറര്‍.
Keywords: India, Sri Lanka, T20
COMMENTS