തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ദിനത്തില്‍ തന്നെ സംഘാടനത്തില്‍ വന്‍ വീഴ്ച. ഇന്ന് നാലു മണിക്കാണ് മീഡിയ പാസുകള്‍ ...
തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ദിനത്തില്‍ തന്നെ സംഘാടനത്തില്‍ വന്‍ വീഴ്ച. ഇന്ന് നാലു മണിക്കാണ് മീഡിയ പാസുകള്‍ വിതരണം ചെയ്തത്. രാവിലെ മുതല്‍ വിവിധ തിയേറ്ററുകളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയിരുന്നു. അപ്പോഴെല്ലാം പാസിനായി മാധ്യമപ്രവര്‍ത്തകര്‍ മീഡിയ സെല്ലിനു മുന്നില്‍ കാത്തുനില്ക്കുകയായിരുന്നു.
പാസ് വന്നപ്പോഴും പ്രശ്നം തന്നെ. വളരെ കുറച്ചു പാസ് മാത്രമേ മാധ്യമങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളൂ. പാസ് ലഭിക്കാതെ വന്നതോടെ മീഡിയ സെല്ലിലെ ഒഫിഷ്യലുകളുമായി വാക്കേറ്റമായി. ചലച്ചിത്രമേളയുടെ ചിത്രങ്ങള്‍ പകര്‍ത്തേണ്ട മീഡിയ ഫോട്ടോഗ്രാഫന്മാര്ക്കും പാസ് കിട്ടിയില്ല.
സംഘാടകരുടെ നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയരുകയാണ്. ചലച്ചിത്രമേളയുടെ ജനപ്രിയത വര്‍ദ്ധിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കു വലിയ പങ്കുണ്ട്. കഴിഞ്ഞകാലങ്ങളില്‍ മാധ്യമങ്ങള്‍ക്കുള്ള പാസിനു നിയന്ത്രണവും ഉണ്ടായിരുന്നില്ല.
Keywords: IFFK, Film, Kerala, Inauguration

COMMENTS