സുരഭി ലക്ഷ്മിക്കു പാസ് കൊടുക്കാത്ത ചലച്ചിത്രോത്സവത്തിനു താനില്ലെന്ന് നടന് ജോയ് മാത്യു, പാസ് വീട്ടില്‍ കൊണ്ടു കൊടുക്കാനാവില്ലെന്നു ക...
തിരുവനന്തപുരം: 22-ാമത് കേരള അന്തര്‍ദേശീയ ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തിരശീല ഉയരും. സിയാദ് സൗയിരി സംവിധാനം ചെയ്ത ദി ഇന്‍സള്‍ട്ടാണ് ഉദ്ഘാടന ചിത്രം.
മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ 902 പേര്‍ക്ക് സിനിമ കാണാം. നിശാഗന്ധിയില്‍ 2500 സീറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. കൈരളി, നിള, ശ്രീ തിയേറ്ററുകളില്‍ 1013 പേര്‍ക്ക് ചിത്രങ്ങള്‍ കാണാം.
അറബ് രാജ്യങ്ങളിലെ അഭയാര്‍ത്ഥികളുടെ ജീവിതം പുതിയ കാഴ്ചപ്പാടിലൂടെ ആവിഷ്കരിക്കുന്ന ചിത്രമാണ് ദി ഇന്‍സള്‍ട്ട്. വെനീസ് രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ഫ്രഞ്ച്-ലബനീസ് ചിത്രത്തിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ചതിന്റെ പശ്ചാത്തലത്തില്‍ ഉദ്ഘാടന ചടങ്ങും മറ്റു സാംസ്കാരിക പരിപാടികളും ഉപേക്ഷിച്ചിട്ടുണ്ട്.
Keywords: IFFK 2017, Kerala, Cinema, The Insult
COMMENTS