ദിനകരന് അനുകൂലികള്‍ തിരഞ്ഞെടുപ്പു ചിഹ്നമായ പ്രഷര്‍ കുക്കറുമായി ആഹ് ളാദപ്രകടനത്തില് വോട്ടെണ്ണല്‍ അഞ്ചാം റൗണ്ട് പൂര്ത്തിയായപ്...
ദിനകരന് അനുകൂലികള്‍ തിരഞ്ഞെടുപ്പു ചിഹ്നമായ
പ്രഷര്‍ കുക്കറുമായി ആഹ് ളാദപ്രകടനത്തില്
വോട്ടെണ്ണല്‍ അഞ്ചാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍
TTV Dhinakaran | 24132 |
AIADMK | 13057 |
DMK | 6606 |
BJP | 408 |
Naam Thamilar | 1245 |
NOTA | 640 |
Dinakaran leading by | 11075 |
ദീപക് നമ്പ്യാര്‍
ചെന്നൈ: ആര്‍കെ നഗറില്‍ അമ്മയുടെ പിന്‍ഗാമിയായി ജനം തന്നെ തിരഞ്ഞെടുത്തുകഴിഞ്ഞുവെന്നും എഡിഎംകെ സര്‍ക്കാര്‍ മൂന്നു മാസത്തിനകം നിലം പൊത്തുമെന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടിടിവി ദിനകരന്.
വോട്ടെണ്ണലില്‍ വ്യക്തമായ ലീഡ് ലഭിച്ച ശേഷം മധുര വിനാനത്താവളത്തില്‍ വാര്‍ത്താലേഖകരോടു പ്രതികരിക്കുകയായിരുന്നു ദിനകരന്.
രണ്ടില ചിഹ്നം പളനിസ്വാമി പക്ഷത്തിനു കിട്ടിയതുകൊണ്ടൊന്നും കാര്യമില്ല. ജനം ഞങ്ങള്‍ക്കൊപ്പമാണ്. ആരാണ് അമ്മയുടെ പിന്‍ഗാമിയെന്നു ജനം കാണിച്ചുതന്നിരിക്കുകയാണ്.
എന്നാല്‍, പണം കൊടുത്താണ് ദികരന് വോട്ടര്‍മാരെ സ്വാധീനിച്ചു ജനം ഉറപ്പിച്ചതെന്ന് ബിജെപി ആരോപിച്ചു.
ഇതിനിടെ, എഡിഎംകെ അനുകൂലികളും ദിനകരന് അനുകൂലികളും തമ്മില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിനകത്തുണ്ടായ സംഘര്‍ഷത്തിനു ശേഷം ആര്‍കെ നഗറില്‍ വോട്ടെണ്ണല്‍ വീണ്ടും തുടങ്ങി.
വ്യക്തമായ ലീഡ് നേടി സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടിടിവി ദിനകരന് കുതിക്കുക തന്നെയാണ്. വോട്ടെണ്ണല്‍ രണ്ടാം റൗണ്ട് പൂര്‍ത്തിയാക്കിയപ്പോള്‍ ദിനകരന്റെ ലീഡ് 5,081 വോട്ടാണ്.
സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് കൗണ്ടിംഗ് സ്റ്റേഷനകത്തു കടന്നു. സംഘര്‍ഷമുണ്ടാക്കിയവരെ പുറത്താക്കി പുതിയ കൗണ്ടിംഗ് ഏജന്റുമാരെ നിയോഗിച്ചിട്ടുണ്ട്.
മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍കെ നഗര്‍ സീറ്റിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ദികരന് 10421 ലഭിച്ചപ്പോള്‍ തൊട്ടെതിര്‍ സ്ഥാനാര്‍ത്ഥി എഐഎഡിഎംകെ ഔദ്യോഗിക വിഭാഗം സ്ഥാനാര്‍ത്ഥി, പാര്‍ട്ടി പ്രസീഡിയം ചെയര്മാന്, ഇ.മധുസൂദനന് 4521 വോട്ടുമാത്രമാണ് ഇതുവരെ കിട്ടിയിട്ടുള്ളത്.
ജയലളിതയുടെ തോഴിയും പുറത്താക്കപ്പെട്ട എഡിഎംകെ നേതാവുമായ ശശികലയുടെ സഹോദരിയുടെ മകനാണ് ദിനകരന്. വോട്ടര്‍മാര്‍ക്കും തിരഞ്ഞെടുപ്പു കമ്മിഷനും കൈക്കൂലി കൊടുക്കാന്‍ നോക്കിയതിന്റെ പേരില്‍ ദിനകരന് കുരുക്കിലായതോടെ മാറ്റിവച്ച തിരഞ്ഞെടുപ്പാണ് കഴിഞ്ഞ ദിവസം നടത്തിയത്.
രാവിലെ 11 മണിയോടെ പൂര്‍ണഫലം അറിയാമെന്നാണ് കരുതുന്നത് 19 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍.
എഐഎഡിഎംകെ ഔദ്യോഗിക വിഭാഗം സ്ഥാനാര്‍ത്ഥി, പാര്‍ട്ടി പ്രസീഡിയം ചെയര്മാന്, ഇ.മധുസൂദനന് രണ്ടാം സ്ഥാനത്താണ്. ഡിഎംകെ. സ്ഥാനാര്‍ഥി മരുത് ഗണേശ് മൂന്നാം സ്ഥാനത്താണ്.
ജയലളിത മരിച്ചതില്‍ പിന്നെ അണ്ണാ ഡിഎംകെയുടെ നിയന്ത്രണം പിടിച്ചെടുത്ത മന്നാര്‍ഗുഡി സംഘത്തില്‍ നിന്ന് പാര്‍ട്ടി പിടിച്ചശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്.
വ്യാഴാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പില്‍ 77 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2016 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 67.6 ശതമാനമായിരുന്നു പോളിംഗ്.
COMMENTS