ന്യൂഡല്‍ഹി: ഗുജറാത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ്പോള്‍ സര്‍വേകള്‍. കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെന്നും സര്‍വേക...
ന്യൂഡല്‍ഹി: ഗുജറാത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ്പോള്‍ സര്‍വേകള്‍. കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു.
ഭരണം നിലനിര്ത്താനാവുമെങ്കിലും ബിജെപിയുടെ വോട്ട് ശതമാനം കുറയുമെന്നും കോണ്‍ഗ്രസിനു നില മെച്ചപ്പെടുത്താന്‍ കഴിയുമെങ്കിലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കില്ലെന്നും സര്‍വേകള്‍ പറയുന്നു.
കോണ്‍ഗ്രസിനും ബിജെപിക്കും ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. 2019 ലേ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ലിറ്റ്മസ് ടെസ്റ്റായി ഗുജറാത്തിലെ തിരഞ്ഞെടുപ്പു ഫലത്തെ ബിജെപി കാണുന്നു.
രാഹുല്‍ ഗാന്ധി എഐസിസി അധ്യക്ഷനായി ചുമതലയേറ്റ ശേഷം പുറത്തുവരുന്ന ആദ്യ തിരഞ്ഞെടുപ്പ് ഫലം എന്ന നിലയില്‍ കോണ്‍ഗ്രസും പ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പു ഫലത്തെ സമീപിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള തുറന്ന പോരാട്ടത്തിനാണ് തിരഞ്ഞെടുപ്പ് പ്രചാരണം സാക്ഷ്യം വഹിച്ചത്.
2012 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 119 സീറ്റുകളും കോണ്‍ഗ്രസ് 57 സീറ്റുകളുമാണ് നേടിയത്.
ഗുജറാത്ത് തിരഞ്ഞെടുപ്പ് എക്സിറ്റ്പോള്‍ ഫലങ്ങള്‍:
* ടിവി 9/റിപ്പബ്ലിക് ടിവി-സി വോട്ടര്‍
ബിജെപി 108 സീറ്റ്, കോണ്‍ഗ്രസ് 74 സീറ്റ്.
* ഇന്ത്യ ടിവി/ടൈംസ് നൗ-വിഎംആര്‍
ബിജെപി-109, കോണ്‍ഗ്രസ്- 70.
* ന്യൂസ് 24-ടുഡേയ്സ് ചാണക്യ
ബിജെപി-135, കോണ്‍ഗ്രസ്-47
* സീ ന്യൂസ്/ ഇന്ത്യ ടുഡേ-ആക്സിസ്-എംവൈ ഇന്ത്യ
ബിജെപി - 99-113, കോണ്‍ഗ്രസ്- 68-82
* എബിപി ന്യൂസ്-സിഎസ്ഡിഎസ്
ബിജെപി-112-122, കോണ്‍ഗ്രസ്- 60-68
Keywords: Gujarat election, Exit poll result, BJP, Congress

COMMENTS