സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനൊപ്പം പൂന്തുറയിലെത്തിയ മന്ത്രിമാരായ ജെ. മെഴ്സിക്കുട്ടിയമ്മയ്ക്കും കടക...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനൊപ്പം പൂന്തുറയിലെത്തിയ മന്ത്രിമാരായ ജെ. മെഴ്സിക്കുട്ടിയമ്മയ്ക്കും കടകംപള്ളി സുരേന്ദ്രരനും നേരേ മത്സ്യത്തൊഴിലാളികള്‍ ആക്രോശിച്ചപ്പോള്‍ ഒരു പ്രതിഷേധവും എതിര്‍പ്പുമില്ലാതെ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ദുരന്തമേഖലയിലെത്തി ജനങ്ങള്‍ക്ക് ആശ്വാസവാക്കുകള്‍ നല്കി.
ഇന്നലെ വിഴിഞ്ഞത്ത് മുഖ്യമന്ത്രിയെ ജനം അക്ഷരാര്‍ത്ഥത്തില്‍ തടഞ്ഞുവയ്ക്കുക തന്നെ ചെയ്തിരുന്നു. അഞ്ചുമിനിറ്റോളം വഴിയില്‍ കിടന്ന മുഖ്യമന്ത്രി പൊലീസ് വലയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കാറില്‍ കയറിയാണ് രക്ഷപ്പെട്ടത്.
ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്നു പൂന്തുറയിലും കേരള മന്ത്രിമാര്‍ക്ക് ജനത്തിന്റെ രോഷം നേരിട്ട് അനുഭവിച്ചറിയേണ്ടി വന്നത്. മന്ത്രിമാര്‍ മടങ്ങിപ്പോകണമെന്നായിരുന്നു മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടത്.
നിര്‍മലാ സീതാരാമന് ഏറെനേരം അഭ്യര്‍ത്ഥിച്ച ശേഷമാണ് ജനം അടങ്ങിയത്. തുടര്‍ന്ന് ജനങ്ങളുടെ ആശങ്കകള്‍ ശ്രദ്ധിച്ച നിര്‍മലാ സീതാരാമന് അവയ്ക്കു പരിഹാര മാര്ങ്ങളും നിര്‍ദ്ദേശിച്ചു.
മത്സ്യത്തൊഴിലാളികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി പൂന്തുറയിലെത്തിയ ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന് പറഞ്ഞു. വിഴിഞ്ഞത്തും വി.എസ് സന്ദര്‍ശനം നടത്തുന്നുണ്ട്.
Keywords: VS Achuthanandan, Kadakampalli Surendran, Nirmala Seetharaman
COMMENTS