ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ അവന്തിപുരയിലെ സിആര്‍പിഎഫ് പരിശീലന ക്യാമ്പില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാല് ജവാന്മാര് ക...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ അവന്തിപുരയിലെ സിആര്‍പിഎഫ് പരിശീലന ക്യാമ്പില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാല് ജവാന്മാര് കൊല്ലപ്പെട്ടു. മൂന്ന് ജവാന്മാര്ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
ഇവരില്‍ ഒരു ജവാന് കെട്ടിടത്തിനുള്ളില്‍ കുടുങ്ങി, ഹൃദയാഘാതം നിമിത്തമാണ് മരിച്ചത്.
മൂന്ന് ഭീകരരെ സൈന്യം വധിച്ചു. സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. കൂടുതല്‍ ഭീകരര്‍ സംഘത്തിലുണ്ടായിരുന്നോ എന്നറിയാനായി തിരച്ചില്‍ തുടരുകയാണ്.
വെളുപ്പിനു രണ്ടു മണിയോടെ ക്യാമ്പിലേക്ക് ഭീകരര്‍ ഗ്രനേഡ് എറിയുകയും പിന്നീട് വെടിയുതിര്‍ക്കുകയുമായിരുന്നു.
കൊടും തണുപ്പിനെ വിഗണിച്ചു സേന തിരിച്ചടിക്കുകയായിരുന്നു. ജെയ്ഷെ ഭീകരരാണ് ആക്രമണത്തിന് പിന്നില്‍.
ഇതേസമയം, കേന്ദ്രസര്‍ക്കാരിന്റെ കശ്മീര്‍ നയം പാളിയതാണ് തുടരെ ഭീകരാക്രമണങ്ങളുണ്ടാകാന് കാരണമെന്നു കോണ്‍ഗ്രസ് പാര്‍ട്ടി ആരോപിച്ചു.
COMMENTS