തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി സീസണ് അനുസരിച്ച് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ നീക്കം. നഷ്ടത്തില്‍ പൊയ്ക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി സീസണ് അനുസരിച്ച് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ നീക്കം.
നഷ്ടത്തില്‍ പൊയ്ക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്.ടി.സിയെ ലാഭത്തിലാക്കാനാണ് മാനേജ്മെന്റിന്റെ പുതിയ നീക്കം.
അന്തര്‍സംസ്ഥാന റൂട്ടില്‍ തിരക്കുള്ള സമയങ്ങളില്‍ നിരക്ക് വര്‍ദ്ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇങ്ങനെ സീസണനുസരിച്ച് അന്തര്‍ സംസ്ഥാന റൂട്ടില്‍ നിരക്ക് ക്രമീകരിക്കുന്നതാണ് ഫഌക്സി ചാര്‍ജ്.
ഗോവയിലേക്കും പോണ്ടിച്ചേരിയിലേക്കും പുതിയ സര്‍വ്വീസ് തുടങ്ങാനും തീരുമാനമായി.
COMMENTS