തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ പിജി ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും ഞായറാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്...
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ പിജി ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും ഞായറാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റി. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. എന്നാല്‍, ഡോക്ടര്‍മാര്‍ ഉന്നയിച്ച വിഷയങ്ങളില്‍ അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകുന്നതുവരെ മറ്റു പ്രതിഷേധങ്ങള്‍ തുടരും.
ഡോക്ടര്‍മാരുടെ പെന്ഷന് പ്രായം വര്‍ദ്ധിപ്പിക്കണമെന്ന തീരുമാനം പുനപരിശോധിക്കണമെന്നതാണ് ഡോക്ടര്‍മാരുടെ ആവശ്യങ്ങളിലൊന്ന്. എന്നാല്‍, പെന്ഷന് പ്രായവര്‍ദ്ധന ക്യാബിനറ്റിന്റെ തീരുമാനമായതിനാല്‍ ക്യാബിനറ്റില്‍ ചര്‍ച്ച ചെയ്ത ശേഷം അന്തിമതീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി ഡോക്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കി.
ബോണ്ട് വിഷയത്തില്‍ രൂപീകരിച്ച സമിതി ആദ്യ മീറ്റിങ്ങിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഇതില്‍ ആരോഗ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു. ജനുവരില്‍ കമ്മിറ്റി യോഗം ചേര്‍ന്ന് ബോണ്ട് വിഷയത്തില്‍ അന്തിമനയം രൂപീകരിക്കാനും മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ തീരുമാനമാണ്.
ആരോഗ്യവകുപ്പില്‍ എംബിബിഎസ് ഡോക്ടര്‍മാരുടെ പിഎസ് സി നിയമനം വൈകുന്നതു പരിഹരിക്കാന്‍ സാധ്യമായ പരിഹാരമര്ഗ്ഗങ്ങള് പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. പ്രവേശന യോഗ്യത നിശ്ചയിച്ചതിലുള്ള പ്രശ്നങ്ങളും പരിഹരിക്കുമെന്ന് മന്ത്രി അറിയിച്ചു.
keywords: Doctors strike, Medical college, kerala, postponed, Health minister

COMMENTS