തിരുവനന്തപുരം: ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് ഉറപ്പു കൊടുത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പി...
തിരുവനന്തപുരം: ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് ഉറപ്പു കൊടുത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും ഡെന്റല്‍ കോളജുകളിലെ വിദ്യാര്‍ഥികളും നടത്തിവന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു.
ഡോക്ടര്‍മാരുടെ പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കരുതെന്നതായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. ആരോഗ്യമന്ത്രി കെ.കെ ഷൈലജയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് സമരം അവസാനിപ്പിച്ചത്.
ആര്‍ദ്രം മിഷന്റെ ഭാഗമായി ഡോക്ടര്‍മാര്‍ക്കായി അടുത്ത വര്‍ഷം കൂടുതല്‍ തസ്തിക സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു.
പിഎസ്സിയുമായി ചേര്‍ന്ന്, റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത തസ്തികകള്‍ കണ്ടെത്തി നിയമനം നടത്തുന്നതിനു നടപടി സ്വീകരിക്കും.
റാങ്ക് ലിസ്റ്റുണ്ടായിട്ടും നിയമനം നല്‍കിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
COMMENTS