സംഘര്‍ഷത്തില്‍ വസ്ത്രം വലിച്ചു കീറിയ നിലയില്‍ ഒരു പോളിംഗ് ഏജന്റ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നു പുറത്തേയ്ക്ക് ചെന്നൈ: എഡി...
സംഘര്‍ഷത്തില്‍ വസ്ത്രം വലിച്ചു കീറിയ നിലയില്‍
ഒരു പോളിംഗ് ഏജന്റ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍
നിന്നു പുറത്തേയ്ക്ക്
ചെന്നൈ: എഡിഎംകെ അനുകൂലികളും ദിനകരന് അനുകൂലികളും തമ്മില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിനകത്തുണ്ടായ സംഘര്‍ഷത്തിനു ശേഷം ആര്‍കെ നഗറില്‍ വോട്ടെണ്ണല്‍ വീണ്ടും തുടങ്ങി.
രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍
TTV Dhinakaran 10421 AIADMK 4521 DMK 2324 BJP 117 Naam Thamilar 459 NOTA 208
സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് കൗണ്ടിംഗ് സ്റ്റേഷനകത്തു കടന്നു. സംഘര്‍ഷമുണ്ടാക്കിയവരെ പുറത്താക്കി പുതിയ കൗണ്ടിംഗ് ഏജന്റുമാരെ നിയോഗിച്ചിട്ടുണ്ട്.
മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍കെ നഗര്‍ സീറ്റിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ദികരന് 10421 ലഭിച്ചപ്പോള്‍ തൊട്ടെതിര്‍ സ്ഥാനാര്‍ത്ഥി എഐഎഡിഎംകെ ഔദ്യോഗിക വിഭാഗം സ്ഥാനാര്‍ത്ഥി, പാര്‍ട്ടി പ്രസീഡിയം ചെയര്മാന്, ഇ.മധുസൂദനന് 4521 വോട്ടുമാത്രമാണ് ഇതുവരെ കിട്ടിയിട്ടുള്ളത്.
ജയലളിതയുടെ തോഴിയും പുറത്താക്കപ്പെട്ട എഡിഎംകെ നേതാവുമായ ശശികലയുടെ സഹോദരിയുടെ മകനാണ് ദിനകരന്. വോട്ടര്‍മാര്‍ക്കും തിരഞ്ഞെടുപ്പു കമ്മിഷനും കൈക്കൂലി കൊടുക്കാന്‍ നോക്കിയതിന്റെ പേരില്‍ ദിനകരന് കുരുക്കിലായതോടെ മാറ്റിവച്ച തിരഞ്ഞെടുപ്പാണ് കഴിഞ്ഞ ദിവസം നടത്തിയത്.
രാവിലെ 11 മണിയോടെ പൂര്‍ണഫലം അറിയാമെന്നാണ് കരുതുന്നത് 19 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍.
എഐഎഡിഎംകെ ഔദ്യോഗിക വിഭാഗം സ്ഥാനാര്‍ത്ഥി, പാര്‍ട്ടി പ്രസീഡിയം ചെയര്മാന്, ഇ.മധുസൂദനന് രണ്ടാം സ്ഥാനത്താണ്. ഡിഎംകെ. സ്ഥാനാര്‍ഥി മരുത് ഗണേശ് മൂന്നാം സ്ഥാനത്താണ്.
ജയലളിത മരിച്ചതില്‍ പിന്നെ അണ്ണാ ഡിഎംകെയുടെ നിയന്ത്രണം പിടിച്ചെടുത്ത മന്നാര്‍ഗുഡി സംഘത്തില്‍ നിന്ന് പാര്‍ട്ടി പിടിച്ചശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്.
വ്യാഴാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പില്‍ 77 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2016 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 67.6 ശതമാനമായിരുന്നു പോളിംഗ്.
Keywords: RK Nagar, Election, TTV Dinakara
COMMENTS