തിരുവനന്തപുരം: സസ്പെന്‍ഷനിലായിട്ടും സര്‍ക്കാരിനെ വെറുതേ വിടാതെ രൂക്ഷപരിഹാസവുമായി ഡിജിപി ജേക്കബ് തോമസ്. പാഠം രണ്ട് മുന്നോട്ടുള്ള കണക്...
തിരുവനന്തപുരം: സസ്പെന്‍ഷനിലായിട്ടും സര്‍ക്കാരിനെ വെറുതേ വിടാതെ രൂക്ഷപരിഹാസവുമായി ഡിജിപി ജേക്കബ് തോമസ്.
പാഠം രണ്ട് മുന്നോട്ടുള്ള കണക്ക് എന്ന തലക്കെട്ടില്‍ സര്‍ക്കാരിനെ അടച്ചാക്ഷേപിക്കുന്ന കണക്കുകളാണ് ജേക്കബ് തോമസ് നിരത്തുന്നത്.
ഫ്ളക്സ് വയ്ക്കല്‍, റിയാലിറ്റി ഷോ, വാര്‍ഷികാഘോഷ പരസ്യം തുടങ്ങിയവയ്ക്കായി കോടിക്കണക്കിനു രൂപ സര്‍ക്കാര്‍ വാരിപ്പൊടിക്കുകയാണെന്നും അതേസമയം, ഓഖി ദുരിത ബാധിതര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും ജേക്കബ് തോമസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
വാര്‍ഷികാഘോഷ പരസ്യം മൂന്നു കോടി, ഫ്ളക്സ് വയ്ക്കല്‍ രണ്ടു കോടി, ജനതാല്പര്യം അറിയല്‍ റിയാലിറ്റി ഷോ മൂന്നു കോടി, കാലാവസ്ഥാ മുന്നറിയിപ്പ് ഫണ്ട് കണക്കിലുണ്ട്, ക്രിസ്മസിന് വന്നവര്‍ ഭാഗ്യവാന്മാര്, കാണാതായവര്‍ കടലിനോട് ചോദിക്കണം തുടങ്ങിയ കാര്യങ്ങള്‍ എണ്ണിപ്പറയുന്നു.
പരസ്യപദ്ധതികള്‍ ജനക്ഷേമത്തിന് എന്ന പരിഹാസവും ഏറ്റവുമൊടുവില്‍ ചേര്‍ത്തിരിക്കുന്നു.
കേന്ദ്രത്തിന് കേരളം സമര്‍പ്പിച്ച ഓഖി ദുരിതാശ്വാസ പാക്കേജിനെ പരിഹസിച്ചും ജേക്കബ് തോമസ് കഴിഞ്ഞ ദിവസം പോസ്റ്റിട്ടിരുന്നു.
ഓഖി ദുരന്തം നേരിടാന്‍ കേരളം 7340 കോടിയുടെ പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെട്ടതില്‍ കണക്കു ശരിയാകുന്നുണ്ടോ എന്നും കണക്കിനു വേറെ ടീച്ചറെ നോക്കാം എന്നം പിണറായിയുടെ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ആക്ഷേപിച്ചിരുന്നു.
എന്നാല്‍, ജേക്കബ് തോമസ് കാപട്യക്കാരനാണെന്ന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടി അമ്മ ആക്ഷേപിച്ചപ്പോള്‍, ജേക്കബ് തോമസ് സ്വയം വേറെ കണക്കു ടീച്ചറെ അന്വേഷിക്കുന്നതാണ് നല്ലതെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്കും പറഞ്ഞിരുന്നു.
COMMENTS