BREAKING NEWS
Search

ചുഴലി ദുരന്തം നേരിട്ടു കാണാന്‍ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ നാളെ തിരുവനന്തപുരത്ത്, രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ചയെന്ന് രമേശ് ചെന്നിത്തല



ഇന്ന് ഉച്ചതിരിഞ്ഞ് കന്യാകുമാരി മേഖല സന്ദര്‍ശിച്ച ശേഷമാവും  പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍  തിരുവനന്തപുരത്ത് എത്തുക

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ ആഘാതം നേരിട്ടു മനസ്സിലാക്കുന്നതിനായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും.

രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുക കൂടിയാണ് സന്ദര്‍ശന ലക്ഷ്യമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

തമിഴ്‌നാട്ടിലെ കന്യാകുമാരി മേഖല സന്ദര്‍ശിച്ച ശേഷമാവും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് എത്തുക. ഓഖി ചുഴലിക്കാറ്റ് കന്യാകുമാരിയില്‍ വ്യാപകനാശം വിതച്ചിരുന്നു.
ഇന്ന് ഉച്ചതിരിഞ്ഞ് അവര്‍ കന്യാകുമാരിയിലെത്തും.

ഇതേസമയം, ചുഴലിക്കാറ്റിനു ശേഷമുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച സംഭവിച്ചതാണ് ബന്ധുക്കളെ തിരയാന്‍ മത്സ്യത്തൊഴിലാളികള്‍ സ്വയം കടലിലിറങ്ങേണ്ട അവസ്ഥയുണ്ടാക്കിയതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ശനിയാഴ്ച കേന്ദ്ര സര്‍ക്കാരിനു കത്തയച്ചിരുന്നു.

നൂറിലധികം മത്സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. നാനൂറോളം പേരെ  നേവിയും എയര്‍ഫോഴ്‌സും കോസ്റ്റുഗാര്‍ഡും ചേര്‍ന്ന് രക്ഷപ്പെട്ടുത്തി.


Keywords: Nirmala Seetharaman, Okhi Cyclone, Kanyakumari, Thiruvananthapuram


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ചുഴലി ദുരന്തം നേരിട്ടു കാണാന്‍ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ നാളെ തിരുവനന്തപുരത്ത്, രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ചയെന്ന് രമേശ് ചെന്നിത്തല