വിഴിഞ്ഞം സെന്റ് തോമസ് ചര്‍ച്ചിനു മുന്നില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്ന കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന് സ്വന്തം ലേഖകന്‍ തിരു...
വിഴിഞ്ഞം സെന്റ് തോമസ് ചര്‍ച്ചിനു മുന്നില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്ന കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായ അവസാന ആളെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്.കൊടുങ്കാറ്റ് വന്‍ നാശം വിതച്ച പൂന്തുറയില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ ഇതേ സ്ഥലത്താണ് മുഖ്യമന്ത്രി പിണറായി വിജയനെ ജനം തടഞ്ഞതും അദ്ദേഹം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തില്‍ തിരികെ പോന്നതും.
കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യും. ചുഴലിക്കാറ്റിനെക്കുറിച്ചു കേരളത്തിനു മുന്നറിയിപ്പ് കൊടുത്തിരുന്നു. നവംബര്‍ 29ന് ആദ്യ മുന്നറിയിപ്പ് കൊടുത്തു. പിന്നീട് എല്ലാ ഘട്ടങ്ങളിലും മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെയും മറ്റും പേരില്‍ കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നില്ല.
ഇത് വിവാദങ്ങള്‍ക്കുള്ള സമയമല്ല. കേന്ദ്രവും സംസ്ഥാനവും സംയുക്തമായാണ് രക്ഷപ്രവര്‍ത്തനം നടത്തുന്നത്. നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പലുകളും ഹെലികോപ്റ്ററുകളും തിരച്ചില്‍ നടത്തുന്നതിന്റെ വിവരങ്ങള്‍ ജനങ്ങളുമായി പങ്കുവയ്ക്കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
The Union Minister for Defence, Smt. Nirmala Sitharaman visiting those affected by Ockhi cyclone in Kanyakumari and assuring full central assistance in rescue and relief operations.(03.12.2017)
Keywords: Nirmala Sitaraman, Vizhijam, Okhi Cyclone
COMMENTS