ഷില്ലോങ്ങ്: മേഘാലയ നിയമസഭയിലെ അഞ്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവച്ച് മേഘാലയയിലെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നു. നിയമസഭാ തിരഞ...
ഷില്ലോങ്ങ്: മേഘാലയ നിയമസഭയിലെ അഞ്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവച്ച് മേഘാലയയിലെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രമുള്ളപ്പോള്‍ അംഗങ്ങളുടെ രാജി കോണ്‍ഗ്രസിനു തലവേദനയായിരിക്കുകയാണ്.
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ ഭാഗമാണ് എന്‍പിപി. യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഒരു അംഗവും രണ്ട് സ്വതന്ത്ര നിയമസഭാ അംഗങ്ങളും എന്‍പിപിയില്‍ ചേര്‍ന്നു.
കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ച് എന്‍പിപിയില്‍ ചേര്‍ന്നത് മുന്‍ ഉപമുഖ്യമന്ത്രി റോവല്‍ ലിങ്തോയുടെ നേതൃത്വത്തിലാണ്.
കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുന്നത് മുഖ്യമന്ത്രി മുകുള്‍ സാംഗ്മയുടെ ഏകാധിപത്യ സമീപനത്തില്‍ പ്രതിഷേധിച്ചാണെന്ന് റോവല്‍ പറഞ്ഞു.
കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി കോണ്‍ഗ്രസാണ് മേഘാലയ ഭരിക്കുന്നത്. അഞ്ച് എംഎല്‍മാര്‍ പാര്‍ട്ടി വിട്ടതോടെ 24 അംഗങ്ങളിലേക്കു സര്‍ക്കാര്‍ താഴ്ന്നു.
പുറത്തുപോയ എംഎല്‍എമാരില്‍ നാലു പേര് നേരത്തെ മന്ത്രിസഭയില്‍ ഉണ്ടായിരുന്നു. കഴിവില്ലെന്ന് ആരോപിച്ച് ഇവരെ മുഖ്യമന്ത്രി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
Keywords: Meghalaya, MLA, Congress, Politics, Resignation

COMMENTS