തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ പൊലീസ് സ്റ്റേഷന് അധികാരം എസ്.ഐമാര്‍ക്ക് പകരം സി.ഐമാര്‍ക്കായിരിക്കും. വളരെ നാളത്തെ ചര്‍ച്ചകള്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ പൊലീസ് സ്റ്റേഷന് അധികാരം എസ്.ഐമാര്‍ക്ക് പകരം സി.ഐമാര്‍ക്കായിരിക്കും. വളരെ നാളത്തെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് ഇപ്പോള്‍ ഈ നിയമം വരുന്നത്.
ഈ തീരുമാനത്തെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ഇതിന് ഉത്തരവിറക്കി.
ഇന്ന് മുതല്‍ 203 സ്റ്റേഷനുകളുടെ അധികാരം സി.ഐമാര്‍ക്കായിരിക്കും. ബാക്കി വരുന്ന 208 സ്റ്റേഷനുകളില്‍ രണ്ടാം ഘട്ടത്തില്‍ സി.ഐമാരെ നിയമിക്കും.
ഉടന്‍ തന്നെ എസ്.ഐമാര്‍ക്ക് സ്ഥാനക്കയറ്റം നല്കി ഈ സ്റ്റേഷനുകളില്‍ നിയമിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു.
COMMENTS