പാലക്കാട്: കേന്ദ്ര സര്‍ക്കാരിനെയും ആര്.എസ്.എസ്സിനെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സി.പി.എം പാലക്കാട് സമ്മേളനത...
പാലക്കാട്: കേന്ദ്ര സര്‍ക്കാരിനെയും ആര്.എസ്.എസ്സിനെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സി.പി.എം പാലക്കാട് സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചപ്പോഴാണ് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സംസാരിച്ചത്.
നികുതി പിരിക്കാനുള്ള സംസ്ഥാനത്തിന്റെ അവകാശം മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്തു. ജി.എസ്.ടി നിലവില്‍ വന്നതോടുകൂടി സംസ്ഥാനത്തിന്റെ അവകാശം മുഴുവന്‍ നഷ്ടപ്പെട്ടു.
ജി.എസ്.ടിയുടെ ഭാഗമായി ജനങ്ങള്‍ക്കിടയില്‍ വലിയ അസംതൃപ്തി നിലനില്ക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ആര്.എസ്.എസ്സിന്റെ നയങ്ങളുടെ ഭാഗമായി സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതായും മുഖ്യമന്ത്രി പരാമര്‍ശിച്ചു.
ഭരണം കേന്ദ്രീകരിക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനം പോലുള്ള വിവേകരഹിതമായ തീരുമാനം മറ്റൊരു സര്‍ക്കാരും എടുത്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
പ്രസിഡന്‍ഷ്യല്‍ ഭരണരീതിയില്‍ ജനാധിപത്യത്തെ മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
COMMENTS