ന്യൂഡല്‍ഹി: എന്‍ജിനീയറിഗ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസ് ഏറ്റെടുക്കാമെന്ന് സുപ്രീം കോടതിയെ സി.ബി.ഐ അറിയ...
ന്യൂഡല്‍ഹി: എന്‍ജിനീയറിഗ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസ് ഏറ്റെടുക്കാമെന്ന് സുപ്രീം കോടതിയെ സി.ബി.ഐ അറിയിച്ചു.
എന്നാല്‍, കേസ് ഏറ്റെടുക്കുന്നത് വൈകിപ്പിച്ചത് തെളിവുകള്‍ ഇല്ലാതാക്കില്ലേയെന്ന് സുപ്രീം കോടതി ചോദിച്ചു.
തുടര്‍ന്ന്, സി.ബി.ഐക്ക് കേരള ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.
ചൊവ്വാഴ്ചയ്ക്കകം ഈ കേസില്‍ നിലപാടറിയിക്കണമെന്ന് സി.ബി.ഐയ്ക്ക് സുപ്രീം കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ ഇല്ലെങ്കില്‍ സ്വന്തം നിലക്ക് ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി അന്ത്യശാസന രൂപത്തില്‍ പറഞ്ഞിരുന്നു.
ഇതിനെ തുടര്‍ന്നാണ് കേസ് ഏറ്റെടുക്കാമെന്ന് സി.ബി.ഐ വ്യക്തമാക്കിയത്.
ഈ കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് കൊടുത്തിരുന്നുവെന്നും ഇക്കാര്യത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും കേരളം സുപ്രീം കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
ജിഷ്ണുവിന്റെ അമ്മ മഹിജയാണ് കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
COMMENTS