ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്സിന്റെ വിമാനത്തില്‍ യാത്രക്കാരന് നല്കിയ ഭക്ഷണത്തില്‍ ബട്ടണ്‍ കണ്ടെത്തി. ഈ സംഭവത്തില്‍ ജെറ്റ് എയര്‍വേയ്സ് ...
ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്സിന്റെ വിമാനത്തില്‍ യാത്രക്കാരന് നല്കിയ ഭക്ഷണത്തില്‍ ബട്ടണ്‍ കണ്ടെത്തി. ഈ സംഭവത്തില്‍ ജെറ്റ് എയര്‍വേയ്സ് കമ്പനിക്ക് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പിഴ ശിക്ഷ വിധിച്ചു.
സൂറത്ത് സ്വദേശിയായ ഹേമന്ത് ദേശായിക്കാണ് ഈ അനുഭവമുണ്ടായത്. ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ വിമാനത്തിലെ ജീവനക്കാര്‍ മോശമായി പെരുമാറിയെന്ന് ഹേമന്ത് പറഞ്ഞു.
മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇയാള്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിച്ചത്. എയര്‍ വേയ്സ് കമ്പനി പരാതി ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും ഹേമന്ത് സമ്മതിച്ചില്ല.
ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം 50,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാനും 5000 രൂപ കേസ് നടത്തിയ ചെലവിന് നല്‍കാനും ഉത്തരവിട്ടു.
COMMENTS