തിരുവനന്തപുരം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠനസമയത്ത് ഒരുമിച്ചിരിക്കരുതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഒരു വിഭാഗം മുതിര്‍ന്ന...
തിരുവനന്തപുരം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠനസമയത്ത് ഒരുമിച്ചിരിക്കരുതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഒരു വിഭാഗം മുതിര്‍ന്ന അദ്ധ്യാപകര്‍.
പഠനസമയത്ത് ഒരുമിച്ചിരുന്നെന്ന കാരണത്താല്‍ ഒരു വിഭാഗം അദ്ധ്യാപകര്‍ വിളിച്ചുവരുത്തി അപമാനിച്ചെന്നും ആരോപണം ഉയരുന്നു.
ഇങ്ങനെ ഇരുന്നാല്‍ നോട്ടെഴുതാന്‍ പറ്റില്ല, പഠനത്തില്‍ ഏകാഗ്രത നഷ്ടമാകും എന്നിങ്ങനെയാണ് അദ്ധ്യാപകര്‍ പറയുന്നത്.
ഇതിനെതിരെ ഒരു വിഭാഗം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിട്ടുണ്ട്.
തിങ്ങിഞെരുങ്ങി ഇരിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ പറഞ്ഞത് എന്നാണ് അദ്ധ്യാപകരുടെ നിലപാട്.
COMMENTS