Search

പൊന്നാനിയില്‍ തോണി മറിഞ്ഞ് ആറു പേര്‍ മരിച്ചു, മരിച്ചവരില്‍ അഞ്ചു കുട്ടികള്‍, എല്ലാവരും ഒരു കുടുംബത്തിലുള്ളവര്‍


മലപ്പുറം: പൊന്നാനിയില്‍ തോണി മറിഞ്ഞ് ഒരുകുടുംബത്തിലെ ആറു പേര്‍ മരിച്ചു. അഞ്ചു കുട്ടികളും ഇരുപത്തിരണ്ടുകാരനുമാണ് മരിച്ചത്. പ്രസീത, വൈഷ്ണവ, ജെനീഷ, പൂജ, അഭിലാഷ്, ആദിദേവ് എന്നിവരാണ് മരിച്ചത്.

നന്നംമുക്ക് നരനിപ്പുഴയിലാണ് അപകടമുണ്ടായത്. തോണിയില്‍ ഒമ്പതുപേരുണ്ടായിരുന്നു. വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം.

തോണിയില്‍ മീന്‍ പിടിക്കാന്‍ പോകുമ്പോഴാണ് അപകടം സംഭവിച്ചത്. അപകടം നടന്നയുടന്‍ കരയില്‍ നിന്നിരുന്നവര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


Keywords: Ponnani, boat accident, death



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ പൊന്നാനിയില്‍ തോണി മറിഞ്ഞ് ആറു പേര്‍ മരിച്ചു, മരിച്ചവരില്‍ അഞ്ചു കുട്ടികള്‍, എല്ലാവരും ഒരു കുടുംബത്തിലുള്ളവര്‍