നോട്ട് നിരോധനവും ജിഎസ്ടിയുമാണ് ജനത്തിനു ബിജെപിയോട് അനിഷ്ടമുണ്ടാവാന് പ്രധാന കാരണം. ജിഎസ്ടി നിരക്കുകള്‍ കുറച്ചുവെങ്കിലും വോട്ടര്‍മാര്‍ ത...
നോട്ട് നിരോധനവും ജിഎസ്ടിയുമാണ് ജനത്തിനു ബിജെപിയോട് അനിഷ്ടമുണ്ടാവാന് പ്രധാന കാരണം. ജിഎസ്ടി നിരക്കുകള്‍ കുറച്ചുവെങ്കിലും വോട്ടര്‍മാര്‍ തൃപ്തരല്ല. നവംബര്‍ ആയപ്പോള്‍ ബിജെപി 91-99 എന്ന നിലയിലേക്കു താഴുകയും കോണ്‍ഗ്രസ് 78-86 എന്ന നിലയിലേക്ക് വളരുകയും ചെയ്തിരിക്കുന്നു
അഭിനന്ദ്
ന്യൂഡല്‍ഹി: ഒന്ന് ആഞ്ഞുപിടിച്ചാല്‍ വേണമെങ്കില്‍ ഗുജറാത്തിലെ ഭരണം കോണ്‍ഗ്രസിനു പിടിക്കാനായേക്കുമെന്ന് അഭിപ്രായസര്‍വേ.ലോക്നീതി-സിഎസ്ഡി എബിപി ന്യൂസ് സര്‍വേ പ്രകാരം ഓഗസ്റ്റില്‍ ബിജെപിക്ക് 144 മുതല്‍ 152 വരെയായിരുന്നു സാദ്ധ്യത. അന്ന് കോണ്‍ഗ്രസ് 26 മുതല്‍ 32 വരെ നേടി ഒതുങ്ങുമെന്നായിരുന്നു പ്രവചനം.
ഒക്ടോബര്‍ എത്തിയപ്പോള്‍ ബിജെപി 113-121 എന്ന നിലയിലേക്കും കോണ്‍ഗ്രസ് 58-64 എന്ന നിലയിലേക്കും മാറി. നവംബര്‍ ആയപ്പോള്‍ ബിജെപി 91-99 എന്ന നിലയിലേക്കു താഴുകയും കോണ്‍ഗ്രസ് 78-86 എന്ന നിലയിലേക്ക് വളരുകയും ചെയ്തിരിക്കുന്നു.
182 അംഗ സഭയില്‍ ഇപ്പോഴും നേരിയ മുന്‍തൂക്കം ബിജെപിക്കു തന്നെയാണ്. അനുദിനം മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സ്ഥിതിഗതികള്‍ ഇരു പാര്‍ട്ടികളുടെയും നെഞ്ചിടിപ്പു കൂട്ടാന്‍ പോന്നതാണ്. പട്ടേല്‍ സമുദായത്തിലെ ഭിന്നിപ്പും അവരെ കൂടെക്കൂട്ടാനുള്ള തത്രപ്പാടുകളും തിരഞ്ഞെടുപ്പിനെ സസ്പെന്‍സ് ത്രില്ലറിനോട് അടുപ്പിക്കുന്നുണ്ട്.
2012ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് 115 സീറ്റും കോണ്‍ഗ്രസിന് 61 സീറ്റമായിരുന്നു. സിറ്റിംഗ് എംഎല്‍എമാരെ പലരെയും ബിജെപി ചാക്കിട്ടു പിടിച്ചപ്പോള്‍ ഇപ്പോള്‍ അവര്‍ക്ക് 43 എംഎല്‍എമാര്‍ മാത്രമാണുള്ളത്. 18 സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. അഞ്ചു സീറ്റില്‍ മറ്റുള്ളവരാണ് വിജയിച്ചത്.
നോട്ട് നിരോധനവും ജിഎസ്ടിയുമാണ് ജനത്തിനു ബിജെപിയോട് അനിഷ്ടമുണ്ടാവാന് പ്രധാന കാരണം. ജിഎസ്ടി നിരക്കുകള്‍ കുറച്ചുവെങ്കിലും വോട്ടര്‍മാര്‍ തൃപ്തരല്ല. ഈ ഇഷ്ടക്കേടുകളെ മറികടക്കാന്‍ ബിജെപി സാദ്ധ്യമായ എല്ലാ വഴികളും നോക്കുന്നുവെങ്കിലും അവര്‍ക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാനാവുന്നില്ല.
സൗരാഷ്ട്ര മേഖലിയും മധ്യഗുജറാത്തിലും ബിജെപിക്ക് സ്വാധീനമുണ്ട്. സംസ്ഥാനത്തിന്റെ വടക്ക്, തെക്ക് മേഖലകളില്‍ കോണ്‍ഗ്രസിനാണ് മേല്‍ക്കൈ. ഗ്രാമങ്ങളില്‍ കോണ്‍ഗ്രസിനാണ് മേല്‍ക്കൈ. കര്‍ഷകര്‍ അവര്‍ക്കൊപ്പമാണ്. എന്നാല്‍, നഗരങ്ങളില്‍ മുന്‍തൂക്കം ബിജെപിക്കാണ്.
18 നും 29 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ബിജെപിയോടാണ് ആഭിമുഖ്യം. 30-59 വരയെുള്ളവര്ക്ക് കോണ്‍ഗ്രസിനോട് നേരിയ അനുഭാവമുണ്ട്. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തവരില്‍ 54 ശതമാനവും ഇപ്പോള്‍ അവര്‍ക്കെതിരായി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. അച്ഛേ ദിന് വന്നില്ലെന്നാണ് ഇവരുടെ അഭിപ്രായം.
Keywords: Congress, BJP, Gujrat Election, Narendra Modi
COMMENTS