കൊച്ചി: സ്വന്തം തട്ടകത്തില്‍ ബംഗളൂരുവിനോടു ഒന്നിനെതിരേ മൂന്നു ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ് പുതുവര്‍ഷത്തുടക്കത്തില്‍...
കൊച്ചി: സ്വന്തം തട്ടകത്തില്‍ ബംഗളൂരുവിനോടു ഒന്നിനെതിരേ മൂന്നു ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ് പുതുവര്‍ഷത്തുടക്കത്തില്‍ മാനംകെട്ടു.
മികുവിന്റെ ഇരട്ട ഗോളുകളും സുനില്‍ ഛേത്രിയുടെ പെനാല്‍റ്റി ഗോളുമാണ് ബംഗളൂരുവിനു ജയം സമ്മാനിച്ചത്. പെര്കൂസണ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോള്‍ നേടി.
ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. ഇഞ്ചുറി ടൈമിലാണ് മൂന്നു ഗോളുകള്‍ വീണത്.
വിനീത്, റിനോ, ബെര്‍ബറ്റോ എന്നിവരെ പുറത്തിരുത്തി റെനെ മ്യൂലന്സ്റ്റീന് നടത്തിയ പരിഷ്കാരം ദയനീയപരാജയമായി.
ഗോളി സുഭാശിഷ് റോയിയുടെ ഗംഭീരസേവുകള് ഇല്ലായിരുന്നെങ്കില്‍ ആദ്യ പകുതിയില്‍തന്നെ ബ്ലാസ്റ്റേഴ്സ് മൂന്നു ഗോളിനെങ്കിലും പിന്നിലാകേണ്ടതായിരുന്നു.
രണ്ടാം പകുതിയില്‍ കേരള ബോക്സിലേക്ക് കടന്നുകയറിയ സുനില്‍ ഛേത്രി പന്ത് ഗാര്‍സിയക്കു മറിച്ചുനല്‍കിയപ്പോള്‍ സന്ദേശ് ജിങ്കാന്റെ കൈയില്‍ തട്ടി. ഇതോടെ, ബംഗളൂരു താരങ്ങള്‍ അപ്പീല്‍ ചെയ്തു.ഇതോടെ, ജിങ്കാന് മഞ്ഞ കാര്‍ഡും ബംഗളൂരുവിന് പെനാല്‍റ്റിയും കിട്ടി. കേരളത്തിന്റെ നെഞ്ചു തകര്‍ത്ത് ഛേത്രി പോസ്റ്റിന്റെ വലതു മൂലയില്‍ പന്ത് എത്തിച്ചു.
പിന്നെ, കേരളം തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇഞ്ചുറി ടൈമില്‍ സ്വന്തം ബോക്സില്‍നിന്നു പന്തുമായി പാഞ്ഞുകയറി മിക്കു രണ്ടാമത്തെ ഗോളും പതിപ്പിച്ചു. തൊട്ടടുത്ത മിനിറ്റിലും മിക്കു വീണ്ടും പ്രഹരിച്ചു.
കേരളത്തിന്റെ ആശ്വാസ ഗോള്‍ കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്ക്കെയായിയിരുന്നു. ബംഗളുരു പ്രതിരോധ നിരയെ കബളിപ്പിച്ച് ബോക്സിലേക്ക് പാഞ്ഞുകയറിയ പെര്ക്കൂസണ് മനോഹരമായൊരു ഷോട്ടിലൂടെ കേരളത്തിന് ആശ്വാസ ഗോള്‍ നേടുമ്പോള്‍ കളി അവസാനിക്കുകയായിരുന്നു.
He came, he saw, he conquered!@bengalurufc's captain @chetrisunil11 was a relieved man after his side returned to winning ways.#LetsFootball #HeroISL #KERBEN pic.twitter.com/ZWQe8yXvqh— Indian Super League (@IndSuperLeague) December 31, 2017
COMMENTS