BREAKING NEWS
Search

സരിതയുടെ കത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പൊതു ഇടങ്ങളില്‍ രണ്ടു മാസത്തേക്കു ചര്‍ച്ച ചെയ്യരുതെന്ന് ഹൈക്കോടതി



കൊച്ചി: സോളാര്‍ കേസിലെ മുഖ്യപ്രതി സരിതാ നായരുടെ കത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പൊതു ഇടങ്ങളില്‍ രണ്ടു മാസത്തേക്കു ചര്‍ച്ച ചെയ്യുന്നത് ഹൈക്കോടതി വിലക്കി.

സരിതയുടെ കത്തിലെ അപകീര്‍ത്തികരമായ പരാമര്‍ശവും സര്‍ക്കാരിന്റെ തുടര്‍ നടപടിയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി ഈ നിലപാടിലെത്തിയത്.

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെയുള്ള ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. വിശദ വാദത്തിനായി കേസ് ജനുവരി 15ലേക്ക് മാറ്റി.

സോളാര്‍ കേസിലെ ജുഡിഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ലഭിച്ചതിനു പിന്നാലെ ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താക്കുറിപ്പിറക്കിയതിനെതിരേ ഹൈക്കോടതി രാവിലെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പ് ഇറക്കിയത് ശരിയായ നടപടിയല്ല. കേസില്‍ വിചാരണ നടക്കും മുന്‍പ് മുഖ്യമന്ത്രി നിഗമനങ്ങളില്‍ എത്തിയതെങ്ങനെയെന്നും കോടതി ചോദിച്ചു. വ്യക്തിയുടെ പ്രതിച്ഛായ കാക്കേണ്ട ചുമതല സര്‍ക്കാരിനാണെന്നും കോടതി ഓര്‍മിപ്പിച്ചു.

കോണ്‍ഗ്രസ് നേതാവു കൂടിയായ പ്രമുഖ അഭിഭാഷകന്‍ കപില്‍ സിബലാണ് ഉമ്മന്‍ ചാണ്ടിക്കുവേണ്ടി ഹാജരായത്. കേസ് ഉച്ചയ്ക്കു ശേഷം വീണ്ടും പരിഗണിച്ചപ്പോഴാണ് വിലക്കേര്‍പ്പെടുത്തിയത്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ സരിതയുടെ കത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പൊതു ഇടങ്ങളില്‍ രണ്ടു മാസത്തേക്കു ചര്‍ച്ച ചെയ്യരുതെന്ന് ഹൈക്കോടതി