BREAKING NEWS
Search

അമൃത ജയലളിതയുടെ മകളാണെന്ന് സുഹൃത്ത്, ജയലളിതയെ അമൃത വിളിച്ചിരുന്നത് പെരിയമ്മയെന്ന്, ശരി വച്ച് ജയലളിതയുടെ സഹോദരിമാരും

ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ യുവതി പറയുന്നത് ശരിയാണെന്ന് ജയലളിതയുടെ സുഹൃത്ത് കെ. എസ്. ഗീത.

ജയലളിതയ്ക്ക് മകളുള്ള കാര്യം അറിയാമായിരുന്നെന്നും അവര്‍ എവിടെയാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഗീത പറഞ്ഞു. കുടുംബ സുഹൃത്തുകൂടിയായ നടന്‍ ശോഭന്‍ ബാബുവും ഇതിനെ കുറിച്ചു പറഞ്ഞിട്ടുണ്ടായിരുന്നെന്നും അവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ജയലളിതയുടെ മരണശേഷമാണ് മകളാണെന്ന അവകാശവാദവുമായി അമൃത രംഗത്തെത്തിയത്. മകളാണെന്ന് തെളിയിക്കുന്നതിന് ഡിഎന്‍എ ടെസ്റ്റ്  നടത്തണമെന്ന് ആവശ്യപ്പെട്ട് അമൃത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാന്‍ പരമോന്നത നീതിപീഠം ആവശ്യപ്പെടുകയായിരുന്നു.

ജയലളിതയെ പെരിയമ്മ എന്നാണ് അമൃത വിളിച്ചിരുന്നതെന്ന് ഗീത പറഞ്ഞു. ജയലളിത അമ്മയാണെന്ന കാര്യം വൈകിയാണ് അറിഞ്ഞത്. ശശികലയോട് സംസാരിക്കരുതെന്ന് അമൃതയോട് ജയലളിത പറഞ്ഞിട്ടുണ്ടായിരുന്നെന്നും ഗീത വെളിപ്പെടുത്തുന്നു. ഡിഎന്‍എ ടെസ്റ്റ് നടത്തിയാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ഗീത പറഞ്ഞു.

അമൃത ജയലളിതയുടെ മകളാണെന്ന് ജയലളിതയുടെ അര്‍ദ്ധ സഹോദരിമാരായ എല്‍.എസ്. ലളിതയും രഞ്ജിനി രവീന്ദ്രനാഥും ശരിവച്ചിട്ടുണ്ട്.

ജയലളിതയുടെ അമ്മയും ഗീതയുടെ അമ്മയും അടുത്ത സുഹൃത്തുക്കളായിരുന്നു. ജയലളിതയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ഗീത കോടതിയെ സമീപിച്ചിട്ടുണ്ടായിരുന്നു.


Keywords: Jayalalitha, Tamilnadu, Amritha, Sasikala



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “അമൃത ജയലളിതയുടെ മകളാണെന്ന് സുഹൃത്ത്, ജയലളിതയെ അമൃത വിളിച്ചിരുന്നത് പെരിയമ്മയെന്ന്, ശരി വച്ച് ജയലളിതയുടെ സഹോദരിമാരും