ഗാന്ധിനഗര്‍: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങ് ദേഷ്യപ്പെട്ടത് അത്ഭുതപ്പെടുത്തിയതായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇതിനു മുമ്പ് ദേ...
ഗാന്ധിനഗര്‍: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങ് ദേഷ്യപ്പെട്ടത് അത്ഭുതപ്പെടുത്തിയതായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇതിനു മുമ്പ് ദേഷ്യപ്പെട്ടു കണ്ടിട്ടില്ലാത്തതിനാലാണ് ആശ്ചര്യമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തില്‍ ബിജെപിയെ പരാജയപ്പെടുത്താനായി കോണ്‍ഗ്രസ് പാകിസ്ഥാനുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചിരുന്നു.
കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ നടന്ന അത്താഴവിരുന്നിനിടെയാണ് ഗൂഢാലോചന നടന്നതെന്നും മോദി പറഞ്ഞു.
ഇതിനെതിരെ രൂക്ഷമായ പ്രതികരണമാണ് മന്മോഹന് സിങ്ങിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതിനു പിന്നാലെയായിരുന്നു അമിത് ഷായുടെ പ്രസ്താവന.
ഗുജറാത്തിലെ രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ തലേന്ന് രാഹുല്‍ ഗാന്ധിയും മന്മോഹന് സിങ്ങും ചേര്‍ന്ന് മോദിയെ പകയോടെ ആക്രമിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
അത്താഴവിരുന്നില്‍ ഇന്ത്യ-പാക് ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ച മാത്രമാണുണ്ടായതെന്ന് മന്മോഹന് സിങ്ങ് പറഞ്ഞിരുന്നു.
എന്നാല്‍, പ്രധാമന്ത്രിയുടെ വെളിപ്പെടുത്തല്‍ ഉണ്ടായപ്പോള്‍ മാത്രമാണ് അത്താഴവിരുന്നു നടത്തതായി സമ്മതിച്ചതെന്നും ഇക്കാര്യം മുമ്പ് മറച്ചുവച്ചതെന്തിനാണെന്നും അമിത് ഷാ ചോദിച്ചു.
Keywords: Amit Shah, Manmohan Singh, Congress, BJP, Gujarat

COMMENTS