- വിശദമായ പരിശോധനയ്ക്കു ശേഷമാണ് കുറ്റപത്രം സ്വീകരിച്ചത്. ഈ മാസം തന്നെ പ്രതികള്‍ക്ക് സമന്‍സയക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കുറ്റപത്രം അയക്കും. ഏതു കോടതിയില്‍ വിചാരണ വേണമെന്ന് സെഷന്‍സ് കോടതി തീരുമാനിക്കും
സ്വന്തം ലേഖകന്‍
അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെ 12 പ്രതികള്‍ക്കെതിരെയുള്ള അനുബന്ധ കുറ്റപത്രം അങ്കമാലി ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചു.വിശദമായ പരിശോധനയ്ക്കു ശേഷമാണ് കുറ്റപത്രം സ്വീകരിച്ചത്. ഈ മാസം തന്നെ പ്രതികള്‍ക്ക് സമന്‍സയക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കുറ്റപത്രം അയക്കും. ഏതു കോടതിയില്‍ വിചാരണ വേണമെന്ന് സെഷന്‍സ് കോടതി തീരുമാനിക്കും.
കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുകയാണ്. ഇവരുടെ റിമാന്‍ഡ് നീട്ടുന്നതിനുള്ള അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പ്രോസിക്യൂഷന്‍ കുറ്റപത്രത്തിന്റെ കാര്യത്തിലെ നിലപാട് ചോദിച്ചത്.
കോടതി കുറ്റപത്രം പരിഗണിക്കുന്നതിനു മുന്‍പ് അതിന്റെ പകര്‍പ്പ് പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയെന്നു കാട്ടി ദിലീപ് ഫയല്‍ ചെയ്ത ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. കൂട്ടബലാത്സംഗം അടക്കം 17 വകുപ്പുകളാണ് ഈ കേസില്‍ ദിലീപിനുമേല്‍ ചുമത്തിയിട്ടുളളത്.
ഈ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം കോടതി പൊലീസിന്റെ വിശദീകരണം തേടിയിരുന്നു. തങ്ങള്‍ കുറ്റപത്രം ചോര്‍ത്തിനല്‍കിയിട്ടില്ലെന്നു വ്യക്തമാക്കിയ പൊലീസ് ഇക്കാര്യം വിശദമായി അന്വേഷിച്ചു വരികയാണെന്നു സത്യവാങ്മൂലം നല്‍കിയിരുന്നു.
ഫെബ്രുവരി 17നാണ് നടിയെ ഓടുന്ന കാറിലിട്ടു ലൈംഗിക പീഡനത്തിനിരയാക്കിയത്. പള്‍സര്‍ സുനിക്ക് നടിയെ ആക്രമിക്കാന്‍ ദിലീപ് 1.5 കോടി രൂപയുടെ ക്വട്ടേഷനാണ് കൊടുത്തതെന്നു കുറ്റപത്രം പറയുന്നു. നടിയോട് ദിലീപിന് പൂര്‍വ്വവൈരാഗ്യമുണ്ടെന്നും അതാണ് ആക്രമിക്കാന്‍ കാരണമെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കാവ്യാ മാധവനുമായി ദിലീപിനുള്ള ബന്ധത്തെക്കുറിച്ച് മുന്‍ ഭാര്യ മഞ്ജു വാര്യരോട് നടി പറഞ്ഞതാണ് വൈരാഗ്യത്തിനു കാരണമെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
Keywords: Dileep, Manju Warrier, Kavya Madhavan, Actress Molesting Case
0 thoughts on “ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കുറ്റപത്രം ഫയലില്‍ സ്വീകരിച്ചു, സമന്‍സ് ഉടന്‍, വിചാരണ എവിടെ വേണമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തീരുമാനിക്കും”