ന്യൂഡല്‍ഹി: സൂപ്പര്‍ ഹിറ്റായിരുന്ന ദംഗല്‍ സിനിമയിലെ നടി സൈറാ വസിമിനെ വിമാനത്തില്‍ പീഡിപ്പിച്ചതു 39കാരന് വികാസ് സച്ദേവ് ആണെന്നു കണ്ടെത്...
ന്യൂഡല്‍ഹി: സൂപ്പര്‍ ഹിറ്റായിരുന്ന ദംഗല്‍ സിനിമയിലെ നടി സൈറാ വസിമിനെ വിമാനത്തില്‍ പീഡിപ്പിച്ചതു 39കാരന് വികാസ് സച്ദേവ് ആണെന്നു കണ്ടെത്തി. ഇയാളെ മുംബയ് പൊലീസ് അറസ്റ്റുചെയ്തു.
ഒരു എന്റര്ടെയ്ന്മെന്റ് കമ്പനിയിലെ സീനിയര്‍ എക്സിക്യൂട്ടീവാണ് വികാസ്. ഇയാള്ക്കെതിരോ പോക്സോ ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. സൈറയ്ക്കു 17 വയസ്സുമാത്രമാണുള്ളതെന്നതിനാലാണ് പോക്സോ ചുമത്തി കേസെടുത്തത്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് മുംബയ് പൊലീസ് പറഞ്ഞു.
ഡല്‍ഹിയില്‍നിന്നു മുംബയിലേക്കു പോകുന്നതിനിടെ പിന് സീറ്റിലിരുന്ന വികാസ് സച്ദേവ് ലൈംഗികമായി സൈറയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
തന്നെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യമടക്കം സൈറ കരഞ്ഞുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുചെയ്തിട്ടുണ്ട്. പിന് സീറ്റിലിരുന്ന വികാസ് സച്ദേവ് കാല്കൊണ്ട് സൈറയുടെ പിന്നിലും കഴുത്തിലും ഉരസുകയായിരുന്നു.
സൈറ ഉറക്കത്തിലായിരുന്നു. ഞെട്ടിയുണര്പ്പോഴാണ് തന്റെ ദേഹത്ത് ഇഴയുന്ന കാല് കണ്ടതെന്ന് കരഞ്ഞുകൊണ്ട് സൈറ പറയുന്നു.
മങ്ങിയ വെളിച്ചമായതിനാല്‍ അക്രമിയുടെ മുഖം പകര്‍ത്താനായില്ല. പത്തു മിനിറ്റ് അതിക്രമം നീണ്ടുനിന്നെന്ന് സൈറ പറഞ്ഞു.
പ്രായപൂര്‍ത്തിയെത്താത്ത കുട്ടിയോടുള്ള അക്രമം ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും വിസ്താര എയര്‍ ലൈന്‍സും പ്രതികരിച്ചിരുന്നു.
COMMENTS